‘കൈയ്യിലിരുപ്പ് നന്നായാല്‍ മതി ഫോണ്‍ കയ്യില്‍ തന്നെ കാണും! മറ്റാരുടെതും കൊണ്ടുപോകുന്നില്ലല്ലോ’- ഉപദേശവുമായി സൈബര്‍ ലോകം

ഏറെ നാള്‍ക്ക് ഇടവേളയ്ക്ക് ശേഷമാണ് നടന്‍ ദിലീപ് പൊതുവേദിയിലെത്തി ആരാധകരെ കാണുന്നത്. കഴിഞ്ഞ ദിവസം ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടത്തിനെത്തി ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം തുടരുന്നതിനിടെ അന്വേഷണ സംഘത്തിന പരിഹസിച്ചുള്ള പരാമര്‍ശം വിവാദമായിരുന്നു.

താന്‍ ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. ഇപ്പോഴിതാ ദിലീപിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പൊങ്കാലയാണ്. കൈയ്യിലിരിപ്പ് നന്നായാല്‍ ഫോണ്‍ കൈയ്യില്‍ തന്നെ കാണുമെന്നാണ് സോഷ്യല്‍ മീഡിയയുടെ ഉപദേശം.

ഈ അടുത്ത് ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആള്‍ താനാണെന്നും ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയിലാണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. സംവിധായകന്‍ അരുണ്‍ ഗോപി, നാദിര്‍ഷ, ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പന്‍ എന്നിവരെല്ലാം വേദിയിലിരിക്കെയാണ് ദിലീപിന്റെ പരാമര്‍ശം. ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ കൊണ്ടുപോകും- എന്നു പറഞ്ഞുള്ള വാര്‍ത്തകള്‍ക്ക് താഴെയാണ് ആരാധകരുടെ വിമര്‍ശനം ഉയര്‍ന്നത്.

ആരാധകരുടെ വിമര്‍ശനം നിറഞ്ഞ ഉപദേശങ്ങളിങ്ങനെയാണ്. ‘ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടു പോകും: ദിലീപ്’. ബ്ലഡി കേരള പൊലീസ്. ഈ നാട്ടില്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു മാന്യമായി ജീവിക്കുന്നവരെ കണ്ടാല്‍ നിങ്ങള്‍ക്ക് ചൊറിച്ചില്‍ ആണോ…പേട്ടനോടൊപ്പം ഒന്നാണ് എന്നാണ് ഒരാളുടെ കമന്റ്.

‘പീഡന കേസില്‍ പ്രതിയായാല്‍ അങ്ങനെയാണ് പേട്ടാ, പൊലീസ് ഇടക്കിടയ്ക്ക് പൊക്കും. എന്തൊരു നിയമം ആണല്ലേ, കഷ്ടം. കയ്യിലിരുപ്പ് നന്നായാല്‍ മതി ഫോണ്‍ കയ്യില്‍ തന്നെ കാണും’ മറ്റൊരാള്‍ പറയുന്നു.

മറ്റ് നടന്മാരുടെ ഫോണുകളൊന്നും പൊലീസ് കൊണ്ടുപോകുന്നില്ലല്ലോ ശ്ശോ. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അല്ലല്ലോ കൈയിലിരിപ്പ് കൊണ്ടല്ലേ എന്ന് മറ്റൊരു കൂട്ടരും ചോദിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പൊലീസ് പിന്തുടരുന്നത് സ്വാഭാവികം. കൊടുക്കാത്ത ഫോണുകള്‍ ഇനിയും കയ്യിലുണ്ടല്ലോയെന്നും വലിയ താമസമില്ലാതെ ഇയാളെതന്നെ അങ്ങു കൊണ്ടുപോകുമെന്നും ചില വിരുതരുടെ കമന്റ്.

പൊലീസുകാര്‍ അണ്ണനോടുള്ള ആരാധന മൂത്തിട്ട് ഫോണ്‍ കൊണ്ടുപോകുന്നതല്ല. കയ്യിലിരിപ്പ് മോശായോണ്ടാ. ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ തള്ളിമറിക്കുന്നത് എന്ത് കഷ്ടമാണ് എന്നാണ് വേറൊരു കമന്റ്.

വലിയ കോമഡിയാ പേട്ടന്‍ പറയുന്നത്.. സിരിച്ചു.. സിരിച്ചു…മരിച്ചു. 85 ദിവസം ജയിലില്‍ കിടന്ന കാര്യം മറന്ന് പോയോ എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

എന്തായാലും നാളുകള്‍ക്ക് ശേഷമാണ് ജനപ്രിയ നായകന്‍ പൊതുജന മധ്യത്തിലെത്തുന്നത്. അത് സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. കേശു ഈ വീടിന്റെ നാഥനാണ് ഒടുവില്‍ തിയ്യറ്ററിലെത്തിയ ദിലീപ് ചിത്രം.

Anu B