നല്ല സിനിമകള്‍ തിരിച്ചറിയാനുള്ള കഴിവ് മലയാളികള്‍ക്ക് ഉണ്ട്..! അതിപ്പോള്‍ എന്തൊക്കെ റിവ്യൂ വന്നാലും!

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്, സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതോടെ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ സംവിധായകന്‍ രംഗത്ത് വന്നിരുന്നു. സിനിമയെ കീറിമുറിക്കാന്‍ എന്ത് യോഗ്യതയാണ് വിമര്‍ശിക്കുന്നവര്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. സംവിധാകന്റെ…

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്, സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതോടെ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ സംവിധായകന്‍ രംഗത്ത് വന്നിരുന്നു. സിനിമയെ കീറിമുറിക്കാന്‍ എന്ത് യോഗ്യതയാണ് വിമര്‍ശിക്കുന്നവര്‍ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. സംവിധാകന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ സിനിമാ ഗ്രൂപ്പില്‍ ജാന്‍വി സുബ്രമണ്യം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ആരൊക്കെ എന്തൊക്കെ റിവ്യൂ ഇട്ടാലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ വിജയിക്കാനുള്ള സാധ്യത ഇന്നും കേരളത്തിലുണ്ടെന്ന ബോധ്യത്തോടെയാണ് താന്‍ ഇതെഴുതിയത് എന്നാണ് കുറിപ്പില്‍ പറയുന്നത്..
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
ഞാനൊരു പല്ല് ഡോക്ടറാണ്. പ്രധാനമായും എന്റെ അടുത്ത് ആളുകള്‍ വരുന്നത് അവരുടെ പല്ല് വേദന മാറ്റാനാണ്. ഞാന്‍ കൊടുത്ത മരുന്ന് കൊണ്ടോ ചികിത്സ കൊണ്ടോ അവരുടെ വേദന മാറിയിട്ടില്ലെങ്കില്‍ സ്വാഭാവികമായും അവര്‍ തിരിച്ച് വരും പരാതി പറയും. അങ്ങനെ ഉള്ള അവസരങ്ങളില്‍ ഒരു കാര്യമേ ചെയ്യാന്‍ കഴിയൂ. അത് വരെ കൊടുത്ത മരുന്ന്/ ചികിത്സ മാറ്റി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ചികില്‍സിക്കുക.

അതിനോടൊപ്പം എന്ത് കൊണ്ടാണ്‌നേരത്തെ കൊടുത്ത മരുന്ന് ഫലിക്കാഞ്ഞതെന്നും ഇനി തരാന്‍ പോകുന്ന മരുന്നിനെ കുറിച്ചുള്ള വിവരങ്ങളും അവരെ ബോധ്യപ്പെടുത്തുക. അടിസ്ഥാനപരമായി എന്റെ കടമ വരുന്ന രോഗികളെ ‘തൃപ്തിപ്പെടുത്തുക’ എന്നത് തന്നെയാണ്. അല്ലാതെ ഒരാള്‍ വേദന മാറിയില്ലെന്ന് പരാതിയും കൊണ്ട് തിരിച്ച് വന്നാല്‍ ‘ആദ്യം നിങ്ങള്‍ അഞ്ചു കൊല്ലം bds പഠിച്ചിട്ട് വാ എന്നിട്ട് എന്റെ മരുന്ന് ഏല്‍ക്കുന്നില്ലെന്ന് പറ’ എന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥ?? ഈ പറഞ്ഞ കാര്യം ഉപഭോക്താക്കളെ ആശ്രയിച്ച് ചെയ്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമാണ്. അത് പല്ല് ഡോക്ടര്‍ ആയാലും സിനിമ സംവിധായകന്‍ ആയാലും ഇനി മുകേഷ് അംബാനി ആയാലും. മറിച്ച് ജിയോ സിമ്മില്‍ നെറ്റ്വര്‍ക്ക് മോശമാണെന്നു പരാതിപ്പെടണമെങ്കില്‍ ആദ്യം സ്വന്തമായി ഒരു നെറ്റ്വര്‍ക്ക് കമ്പനി തുടങ്ങണമെന്ന് പറയുന്നത് എന്തൊരു യുക്തിരഹിതമായ കാര്യമാണ്. അടിസ്ഥാനപരമായി സിനിമയും ഒരു കച്ചവടവസ്തു തന്നെയാണല്ലോ.

അല്ലാതെ ‘എന്നാപ്പിന്നെ ഫ്രീയായി ജനങ്ങളെ രസിപ്പിച്ചേക്കാം’ എന്ന നിഷ്‌കളങ്കമായ ഉദ്ദേശത്തില്‍ അല്ലല്ലോ റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ളവര്‍ സിനിമ പിടിക്കുന്നത്. കലാപരമായും സാമ്പത്തികപരമായും ഉള്ള ലാഭത്തിന് വേണ്ടി തന്നെയല്ലേ. അപ്പോ പിന്നെ എന്റെ പൈസയും അതിലുപരി എന്റെ സമയവും മുടക്കി ഒരു സിനിമ കണ്ടിട്ട് അതെന്നെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ അത് പറയുക തന്നെ ചെയ്യും. കുറച്ചൊക്കെ ‘കോപ്പുള്ള’ ഒരു സംവിധായകനെന്ന നിലക്ക് താങ്കള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നുകില്‍ വിമര്‍ശനങ്ങള്‍ക്ക് തീരെ ചെവി കൊടുക്കാതിരിക്കുക സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ സിനിമയെടുക്കൂ എന്ന് തീരുമാനിക്കുക.

അല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ക്ക് അനുസരിച്ചു സ്വയവും സിനിമയും നവീകരിക്കാന്‍ ശ്രമിക്കുക ഇനി അതുമല്ലെങ്കില്‍ ആരും വിമര്‍ശിക്കാത്ത കൊറിയയിലോ ഹൈദരാബാദിലെയോ ജനങ്ങള്‍ക്ക് വേണ്ടി സിനിമ ഉണ്ടാക്കുക. അല്ലാതെ ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയാന്‍ വേണ്ടി ഫിലിം ഇന്‌സ്ടിട്യൂട്ടില്‍ പഠിക്കാന്‍ പോകാന്‍ ഇവിടുള്ള ഭൂരിഭാഗം പ്രേക്ഷകര്‍ക്കും കഴിയും എന്ന് തോന്നുന്നില്ല.. ആരൊക്കെ എന്തൊക്കെ review ഇട്ടാലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ വിജയിക്കാനുള്ള സാധ്യത ഇന്നും കേരളത്തിലുണ്ടെന്ന ബോധ്യത്തോടെ എഴുതുന്നത്.