സിനിമ എല്ലാവര്‍ക്കും കാണാന്‍ ഉള്ളതാണ്, ഇങ്ങനെ പോസ്റ്റുമാര്‍ട്ടം ചെയ്യരുത്..!!

ഒരു സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ദിനത്തില്‍ തന്നെ സിനിമയെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞ് സിനിമ കാണാനിരിക്കുന്നവരുടെ കൂടി ആവേശം കെടുത്തുന്ന ഒരു കൂട്ടരുണ്ട്, ഇത്തരക്കാരെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ്…

ഒരു സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ദിനത്തില്‍ തന്നെ സിനിമയെ കുറിച്ച് എല്ലാം തുറന്ന് പറഞ്ഞ് സിനിമ കാണാനിരിക്കുന്നവരുടെ കൂടി ആവേശം കെടുത്തുന്ന ഒരു കൂട്ടരുണ്ട്, ഇത്തരക്കാരെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ ആസ്വാദകനും നിരൂപകനും ആയ രാഗീത് ആര്‍ ബാലന്‍ സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

താന്‍ സിനിമ കണ്ടു എന്ന് നാട്ടുകാരെ കാണിക്കാന്‍ അതിലെ പ്രധാന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമ്പോള്‍ സിനിമ ഇനിയും കാണാത്ത, കാണാനിരിക്കുന്ന പ്രേക്ഷകരുടെ സിനിമാ ആസ്വാദനത്തിലേക്കാണ് ഇവര്‍ കൈ കടത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ഒരു സിനിമ തീയേറ്ററില്‍ കാണുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്താണെന്ന് ചോദിച്ചാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

കേവലം റീല്‍സ് ഇടാന്‍ വേണ്ടിയും സിനിമയുടെ ക്ലൈമാക്‌സ്, പ്രധാന രംഗങ്ങള്‍, പിന്നെ ഞാന്‍ ഈ സിനിമ കണ്ടു എന്ന് നാട്ടുകാരെ കാണിക്കാന്‍ വേണ്ടി എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഒരു വിഭാഗം ആളുകള്‍ തീയേറ്ററില്‍ പോകുന്നത്.. എന്ന് കുറിപ്പിലൂടെ രാഗീത് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിനിമയുടെ ഇന്റര്‍വെല്‍ സമയത്ത് തന്നെ പുറത്ത് കാത്ത് നില്‍ക്കുന്ന ഓണ്‍ലൈന്‍ ചാനലുകാരേയും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സിനിമ ഇന്റര്‍വെല്‍ വരെ കണ്ടു എങ്ങനെ വിലയിരുത്താന്‍ സാധിക്കുന്നതെന്ന് കുറിപ്പിലൂടെ രാഗീത് ചോദിക്കുന്നു..

മാത്രമല്ല, ഒരു സിനിമ കണ്ടിട്ട് ആദ്യ ദിനം ആളുകള്‍ പറയുന്ന അഭിപ്രായങ്ങള്‍ മാത്രമല്ല ആ സിനിമയുടെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് എന്നും കുറിപ്പില്‍ പറയുന്നു.