ഭര്‍ത്താവും മക്കളും മരിച്ചു…! പരിഭവങ്ങള്‍ ഇല്ല! ഇന്നും നമ്മളെ ചിരിപ്പിക്കുന്ന കുളപ്പുള്ളി ലീല..!

നാടക കലയില്‍ തന്റെ മികവ് തെളിയിച്ച് സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് കുളപ്പുള്ള ലീല. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ഈ നടി ഇന്നും സിനിമകളിലൂടെ പ്രേക്ഷരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ താരത്തിന്റെ…

നാടക കലയില്‍ തന്റെ മികവ് തെളിയിച്ച് സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് കുളപ്പുള്ള ലീല. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ഈ നടി ഇന്നും സിനിമകളിലൂടെ പ്രേക്ഷരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിത കഥയെ കുറിച്ച് കലാഗ്രാമം ബുക്ക് ക്ലബ്ബ് എന്ന സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ ജീവിതം എന്തായിരുന്നു എന്ന് മുഴുവനായും ഈ കുറിപ്പില്‍ പറയുന്നുണ്ട്.

മലയാള സിനിമയില്‍ മുത്തശ്ശിയും അമ്മയും അമ്മായിയമ്മയുമൊക്കെയായി തകര്‍ത്താടിയ ഈ താരം ജീവിതത്തില്‍ ഒറ്റപ്പെട്ട ഒരു വ്യക്തി കൂടിയാണെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ തന്നെ താരം നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. അങ്കമാലി തീയേറ്റേഴ്സിന്റെ മണവാട്ടി എന്ന നാടകത്തില്‍ ഭര്‍ത്താവിനെ വരുതിക്ക് നിര്‍ത്തുന്ന ഭാര്യയുടെ അഭിനയം കണ്ട സംവിധായകന്‍ കമല്‍ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം നല്‍കി. ആ സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രം തന്നെയായിരുന്നു കുളപ്പുള്ള ലീലയുടേത്. പിന്നീടങ്ങോട്ട്, മധുരനൊമ്പരക്കാറ്റ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍, പുലിവാല്‍ കല്യാണം, കസ്തൂരിമാന്‍, ബ്ലാക്ക്, ചതിക്കാത്ത ചന്തു, മാമ്പഴക്കാലം, മനസ്സിനക്കരെ, ട്വന്റി ട്വന്റി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ താരം തമിഴ് സിനിമാ ലോകത്ത് സജീവമാണ്. കസ്തൂരിമാന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയുമാണ് ലീല തമിഴ് സിനിമയിലെത്തുന്നത്.

പിന്നീട്, രജനീകാന്തിന് കൂടെയുള്ള അണ്ണാത്തെ തുടങ്ങിയ ഇരുപതോളം തമിഴ് സിനിമകളിലും താരം അഭിനയിച്ചിടുണ്ട്. കോമഡി കലര്‍ന്ന വേഷങ്ങളാണ് കുളപ്പുള്ളി ലീലയുടെ മാസ്റ്റര്‍ പീസ് എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പല സിനിമകളിലൂടെയും താരം നമ്മെ ഒരുപാട് ചിരിപ്പിച്ചു എങ്കിലും ഇന്ന് അവര്‍ ഒറ്റയ്ക്കാണ്. ഭര്‍ത്താവും രണ്ട് കുട്ടികളും മരണപ്പെട്ട കുളപ്പുള്ളി ലീല പക്ഷേ ആരോടും പരിഭവം പറായനോ സങ്കടം പറയാനോ എത്താറില്ല. താരം തന്നെയാണ് തന്റെ നഷ്ടങ്ങളെ കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞത്.

രണ്ട് ആണ്‍കുട്ടികളില്‍ ഒരാള്‍ ജനിച്ച് ദിനസങ്ങള്‍ക്ക് ശേഷവും മറ്റൊരു മകന്‍ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്.ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അതേസമയം, മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. താന്‍ തമിഴില്‍ പോയതോടെ ഇനി തിരക്കാണെന്നും വിളിച്ചാല്‍ വരില്ലെന്നുമുള്ള തോന്നലുകള്‍ പലര്‍ക്കുമുണ്ടായി എന്നും താരം തുറന്ന് പറഞ്ഞിരുന്നു.