യഥാര്‍ത്ഥ സ്ത്രീശാക്തീകരണം എന്തെന്ന് ജീവിതത്തില്‍ കാണിച്ച് ജയിച്ചവളാണ് ലക്ഷ്മിപ്രിയ..!!

ലക്ഷ്മി പ്രിയയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല.. ഒരുപാട് സിനിമകളില്‍ ചെറുതും വലുതുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ താരം, ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ്ഗ് ബോസ്സ് മലയാളം ഹൗസിലെ…

ലക്ഷ്മി പ്രിയയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല.. ഒരുപാട് സിനിമകളില്‍ ചെറുതും വലുതുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ താരം, ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ്ഗ് ബോസ്സ് മലയാളം ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. മത്സരം അതിന്റെ അവസാന ലാപ്പില്‍ എത്തിനില്‍ക്കെ കൂടുതല്‍ സങ്കീര്‍ണമായ ടാസ്‌കുകളാണ് ഇപ്പോള്‍ ബിഗ്ഗ് ബോസ്സ് വീട്ടിലുള്ളവര്‍ക്ക് നല്‍കുന്നത്.

 

ഇതില്‍ ബിഗ്ഗ് ബോസ്സ് കാള്‍ സെന്റര്‍ എന്ന ടാസ്‌കില്‍ ഒന്നില്‍ കൂടുതല്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് ഒരുപാട് ആരോപണങ്ങള്‍ ലക്ഷ്മിപ്രിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാം ടാസ്‌കിന്റെ ഭാഗമാണെങ്കില്‍ കൂടി തന്നിലെ സ്ത്രീയെ ഒരുപാട് അധിക്ഷേപിക്കുന്ന വാക്കുകളാണ് മറ്റുള്ളവര്‍ പറഞ്ഞത് എന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ ബിഗ്ഗ് ബോസ്സ് ഹൗസില്‍ വെച്ച് കഴിഞ്ഞ ദിവസം പൊട്ടിക്കരയുകയുണ്ടായി.

ഇപ്പോഴിതാ താരത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അഞ്ജു പാര്‍വ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുലസ്ത്രീ എന്ന പട്ടം ലക്ഷ്മി പ്രിയയില്‍ കല്‍പ്പിച്ച് നല്‍കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നന്നതെന്ന് കുറിപ്പില്‍ പറയുന്നു.

കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാല്‍ , ചില സമൂഹ നടത്തിപ്പുകള്‍ സ്വമനസ്സാലെ പാലിക്കാന്‍ ഇഷ്ടപ്പെട്ടാല്‍,ആര്‍ക്കും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താല്‍ ഉടന്‍ കല്‍പ്പിച്ചുനല്‍കുന്ന വട്ടപേരാണ് കുലസ്ത്രീ.

ലക്ഷ്മിപ്രിയ ചെയ്ത മാരകകുറ്റങ്ങളായി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.. അവരുടെ ഭര്‍ത്താവിനോട് മാട്രിയാര്‍ക്കല്‍ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല എന്നതാണോ എന്ന് കുറിപ്പില്‍ ചോദിക്കുന്നു. തുല്യനീതി വേണമെന്ന് പ്രസംഗിക്കാന്‍ നില്‍ക്കാതെ വീടും കുടുംബവും നോക്കി..മാത്രമല്ല.. അവരുടെതായ കലാ ജീവിതം കെട്ടിപ്പടുത്തു.

ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്‍കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പൊതു വേദികളില്‍ വന്നു. യാഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം എന്തെന്ന് ജീവിതത്തില്‍ കാണിച്ച് വിജയിച്ചവളാണ് ലക്ഷ്മി പ്രിയ എന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സബീന ലത്തീഫ് എന്ന പെണ്‍കുട്ടി എങ്ങനെ സെലിബ്രിറ്റിയായ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരുടെ ജീവിത പോരാട്ടത്തിന്റെ കഥ എന്നും കുറിപ്പില്‍ പറയുന്നു.