സിമ്പുവും പ്രഭുദേവയും നായകനോ, വില്ലനോ..? ആ പ്രണയ പരാജയങ്ങള്‍ ഒന്നും നയന്‍താരയുടെ കരിയറിനെ ബാധിച്ചില്ല..!!

ആരാധകര്‍ കാത്തിരുന്ന താര വിവാഹമായിരുന്നു നയന്‍താരയുടേത്. പ്രണയ പരാജയങ്ങള്‍ ഒന്നിലധികം നേരിട്ട താരം, തന്റെ യഥാര്‍ത്ഥ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നവരുടെ കൂട്ടത്തില്‍ ഇതും എത്രനാളത്തേക്കാണ് എന്ന് ചോദിച്ച് നിലവാരമില്ലാത്ത കമന്റുകള്‍ പങ്കുവെയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കിയ പ്രശ്‌നങ്ങളെ അതിജീവിച്ച നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ നയന്‍സിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സഞ്ജു സുശീലന്‍ എന്ന വ്യക്തിയാണ് നയന്‍താരയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമാ ഗ്രൂപ്പിലാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നയന്‍ താരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വിവരിക്കുന്നത്. ആദ്യ സിനിമയായ മനസ്സിനക്കരെ ചെയ്ത ശേഷം യാത്ര പറയാനെത്തിയ നയന്‍താര തന്റെ ഇനിയുള്ള സിനിമാ ജീവിതത്തിന് എന്തെങ്കിലും ഉപദേശം തരാനുണ്ടോ എന്ന് സത്യന്‍ അന്തിക്കാടിനോട് ചോദിച്ചത്രെ, അപ്പോള്‍ ഏതു സിനിമയിലായാലും,

ഭാവിയില്‍ എത്ര വലിയ താരമായാലും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ടാവണം, കൃത്യനിഷ്ഠ പാലിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു അദ്ദേഹം കൊടുത്ത ഉപദേശം. പലരും ഇങ്ങനെ ഉപദേശം ചോദിച്ച് പോകാറുണ്ട് എങ്കിലും അത് പാലിച്ചത് നയന്‍താരയെ പോലെ ചുരുക്കം ചിലര്‍ മാത്രമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞതായും കുറിപ്പില്‍ പറയുന്നു.

താന്‍ നായികയായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ തന്റെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് ഡിമാന്‍ഡിങ് ആയ ഒരു താരമായി മാറി, സിനിമയിലെ പുരുഷാധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു താരമായിരിക്കും നയന്‍താര എന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, സിമ്പുവും പ്രഭുദേവയും നായകനോ വില്ലനോ ആയ അവരുടെ പ്രണയവും പരാജയവും ഒന്നും അവരുടെ കരിയറിനെ ബാധിച്ചിട്ടേയില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Previous articleതോക്കുധാരി സല്‍മാന്‍ഖാന്റെ വീടിന് മുന്നില്‍ എത്തി..!! പിന്നീട് സംഭവിച്ചത്!! ഞെട്ടലോടെ ആരാധകര്‍
Next articleപൂര്‍ണിമ ഇന്ദ്രജിത്തിന്റെ മകളുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് മലയാളികള്‍!