വല്ലാണ്ട് അണ്ടര്‍റേറ്റഡ് ആയിപ്പോയ ജീനിയസ്!! നടി പത്മപ്രിയ!!

ശക്തമായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളെ തന്റെ അഭിനയശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ച നടിയാണ് പത്മപ്രിയ. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരിലും മികച്ച പ്രകടനം നടി കാഴ്ച്ചവെച്ചു. ഇപ്പോഴിതാ താരത്തെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ ഒരു…

ശക്തമായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളെ തന്റെ അഭിനയശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ച നടിയാണ് പത്മപ്രിയ. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരിലും മികച്ച പ്രകടനം നടി കാഴ്ച്ചവെച്ചു. ഇപ്പോഴിതാ താരത്തെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ ഒരു വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പലരും ആവശ്യത്തിലധികം വാഴ്ത്തപ്പെട്ടപ്പോളും വല്ലാണ്ട് അണ്ടര്‍റേറ്റഡ് ആയിപ്പോയ ജീനിയസ് ആണ് പത്മപ്രിയ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയാണ് മലയാളം മൂവി ആന്‍ഡ് ഡാറ്റാ ബേസ് എന്ന സിനിമാ ഗ്രൂപ്പില്‍ പത്മപ്രിയയെ കുറിച്ച് പറഞ്ഞിരിക്കുന്നത്..ഓരോ സിനിമ കഴിയുമ്പോഴും അഭിനയതിന്റെ ഗ്രാഫ് ഉയര്‍ത്തുന്ന അഭിനേതാവ് ..തിരിച്ചു വരവില്‍ പോലും അവരത് തെളിയിച്ചെന്നും കുറിപ്പില്‍ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു..
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
പലരും ആവശ്യത്തിലധികം വാഴ്ത്തപ്പെട്ടപ്പോളും വല്ലാണ്ട് അണ്ടര്‍റേറ്റഡ് ആയിപ്പോയ Genius ?? PADMAPRIYA ഓരോ സിനിമ കഴിയുമ്പോഴും അഭിനയതിന്റെ ഗ്രാഫ് ഉയര്‍ത്തുന്ന അഭിനേതാവ് ..തിരിച്ചു വരവില്‍ പോലും അവരത് തെളിയിച്ചു.. 2000 ലെ ഏറ്റവും മികച്ച നടി ആരെന്നു ചോദിച്ചാല്‍ മീര ജാസ്മിന്‍, കാവ്യ മാധവന്‍, നവ്യ നായര്‍ അങ്ങനെ പലരും പറയുന്ന പേരുകള്‍ ഉണ്ട്….

എന്നാല്‍ ആ സ്ഥാനത്ത് ഏറ്റവും അര്‍ഹത ഉള്ളതും അണ്ടര്‍റേറ്റഡ് ആയതുമായ നടിയാണ് പത്മപ്രിയ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് …മികച്ച നടി എന്ന് പറയുമ്പോള്‍ രൂപം, ശരീരഭാഷ, നടത്തം, നോട്ടം, ഭാവം, അങ്ങനെ എല്ലാ രീതിയിലും versatility ഉള്ള ഒരു നായിക.. ഇപ്പോളും എന്ത് സൗന്ദര്യം ആണ് അവര്‍ക്ക്..എന്തൊരു ശക്തി ആണ് അവരുടെ നോട്ടങ്ങള്‍ക്ക്, എന്തൊരു ഗംഭീര്യമേറിയ നടത്തമാണ് അവര്‍ക്ക്, ഇതിലുപരി സ്‌ക്രീന്‍ പ്രെസെന്‍സും.. മറ്റുള്ളവരുടെ അത്ര popularity കിട്ടിയില്ലെങ്കിലും ആ ടൈമിലെ ഏറ്റവും മികച്ച നടി എന്ന് നിസംശയം പറയാന്‍ കഴിയുന്ന പേരാണ് പത്മപ്രിയയുടേത്..ഇത്രയും character transformation കിട്ടിയ ഫ്‌ളക്‌സ്ബിള്‍ ആയ നായിക ആ ടൈമില്‍ വേറെ ഉണ്ടാവില്ല..

നോട്ടത്തില്‍ ഭാവത്തില്‍ ശരീരഭാഷയില്‍ ഗംഭീര്യത്തില്‍ എല്ലാം കഥാപാത്രമായി പൂര്‍ണമായി ഇഴുകി ചേരുന്നു.. അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും ടി വി ചന്ദ്രനുമൊക്കെ തങ്ങളുടെ സിനിമയിലേക്ക് കാസ്റ്റ് ചെയ്താലും അത്ഭുതപ്പെടാനില്ല.. ഗീതയും മാധവിയും ഒക്കെ ചെയ്തത് പോലുള്ള ശക്തമായ റോളുകള്‍ ഇ കാലഘട്ടത്തില്‍ ചെയ്യാന്‍ കഴിവുള്ള നായിക.. അഭിനയത്തില്‍ ഒരു അസാധ്യ റേഞ്ച് ഉണ്ട് ഇവര്‍ക്ക്…5 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് വീണ്ടും വന്നപ്പോള്‍ തന്റെ അഭിനയത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നു ഉറപ്പിക്കുന്നു..സിനിമയില്‍ അരങ്ങേറി 5 വര്‍ഷത്തിനുള്ളില്‍ ദേശീയ അവാര്‍ഡും 4 സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കാന്‍ പത്മപ്രിയക്ക് കഴിഞ്ഞു എങ്കിലും, സീമ ഗീത മാധവി ഇവര്‍ക്കൊക്കെ ശേഷം ഇത്രയും underrated ആയ നായിക വേറെ ഉണ്ടാവില്ല.. ക്ലാസും മാസും ഗ്ലാമറസ് റോളും നെഗറ്റിവ് റോളും അവരുടെ കയ്യില്‍ ഭദ്രം..

റാഹേലും നീലിയും രുക്മണിയും നാദിറയും പൂങ്കൊടിയും കുഞ്ഞിപ്പെണ്ണും അളകമ്മയും മറ്റുള്ളവരെ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത വിധം unique ആയി അഭിനയിച്ച് ഫലിപ്പിച്ചു. സ്‌ക്രീന്‍ പ്രെസെന്‍സിന്റെ കാര്യത്തില്‍ വേറെ ലെവല്‍ സൗന്ദര്യം, അഭിനയം, സ്‌ക്രീന്‍ പ്രെസെന്‍സ്, flexibility, ഗംഭീര്യം, ശരീരഭാഷ,ഗ്രേസ് അങ്ങനെ എല്ലാം ഒത്തിണങ്ങിയ നായിക..കിട്ടുന്ന റോള്‍ 5 മിനിറ്റ് ഉള്ളുവെങ്കിലും അതില്‍ അവരുടെ കയ്യൊപ്പ് പതിക്കാന്‍ ശ്രമിക്കും.. ഉര്‍വശി – രേവതി – ശോഭന നായികമാര്‍ക്കിടയില്‍ സീമയെയും ഗീതയെയും മറക്കുന്നത് പോലെ, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍, കാവ്യ മാധവന്‍ , നവ്യ നായര്‍ക്കിടയില്‍ നമ്മള്‍ പറയാന്‍ വിട്ടു പോകുന്ന പ്രതിഭ..Padmapriya The Best Actress of 2000’s