അഞ്ഞൂറിലധികം വേഷങ്ങള്‍ വൃത്തിയായി ചെയ്ത ഒന്നാന്തരം നടന്‍..! സാദിഖ്

അഞ്ഞൂറില്‍പരം വേഷങ്ങള്‍ ചെയ്ത് മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ സാദിഖിനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് മലയാള സിനിമയുടെ പ്രിയ നടന്മാരില്‍ ഒരാളായ സാദിഖിനെ കുറിച്ച് കുറിപ്പ്…

അഞ്ഞൂറില്‍പരം വേഷങ്ങള്‍ ചെയ്ത് മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ സാദിഖിനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് മലയാള സിനിമയുടെ പ്രിയ നടന്മാരില്‍ ഒരാളായ സാദിഖിനെ കുറിച്ച് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. 35 വര്‍ഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന അദ്ദേഹത്തെ എവിടെയും പരിഗണിച്ചു കണ്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഒരിക്കലും ആഘോഷിക്കപ്പെട്ട് കണ്ടിട്ടില്ല എന്നും കുറിപ്പില്‍ പറയുന്നു.

1987ല്‍ പുറത്തിറങ്ങിയ ഉപ്പ് എന്ന സിനിമയിലൂടെയാണ് സാദിഖ് സിനിമാ രംഗത്തേക്ക് എത്തുന്നത്. നാടക കലയിലൂന്നിയാണ് അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. വില്ലന്‍ റോളുകളിലും സപ്പോര്‍ട്ടിംഗ് ക്യാരക്ടറുകളിലും അദ്ദേഹം ഒരുപോലെ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു. കാവല്‍ ആണ് അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ.

അഞ്ഞൂറില്‍ അധികം വേഷങ്ങളിലൂടെ സിനിമകളില്‍ എത്തിയ താരത്തിന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല എന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ശ്രദ്ധ നേടിയ കുറിപ്പില്‍ പറയുന്നത്. ഇന്നും ഇദ്ദേഹം ചെറുതും വലുതുമായ വിവിധ ഭാവത്തിലുള്ള കഥാപാത്രങ്ങളുമായി നമ്മുടെമുന്നില്‍ എത്തുന്നുണ്ട്. അതേസമയം, ചര്‍ച്ച ചെയ്യപ്പെടേണ്ടത്, സാദിഖിന്റെ പോലീസ് വേഷങ്ങള്‍ കൂടിയാണ്.

ഇത്രയധികം പൊലീസ് വേഷങ്ങള്‍ ചെയ്ത നടന്മാര്‍ മലയാള സിനിമയില്‍ തന്നെ ഉണ്ടാകുമോ എന്നതും സംശയമാണ്. ഇവരെപോലുള്ള നല്ല നടന്മാര്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യണമെന്നാണ് കുറിപ്പില്‍ പറയുന്നത്.