‘സ്ത്രീധനം’ ചോദിക്കില്ല.. പക്ഷേ! സാമ്പത്തികമുള്ള വീട്ടില്‍ നിന്നെ കെട്ടൂ..! ഇനിയൊരു വിസ്മയ ഉണ്ടാവാതിരിക്കട്ടെ..!!

കേരളം കാത്തിരുന്ന വിധിയായിരുന്നു വിസ്മയ കേസിലേത്. ഇപ്പോഴിതാ ഇനിയൊരു വിസ്മയ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് സൂരജ് ഗീതാ സുരേന്ദ്രന്‍ എന്ന വ്യക്തി പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കിരണ്‍ കുമാറിന്…

കേരളം കാത്തിരുന്ന വിധിയായിരുന്നു വിസ്മയ കേസിലേത്. ഇപ്പോഴിതാ ഇനിയൊരു വിസ്മയ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് സൂരജ് ഗീതാ സുരേന്ദ്രന്‍ എന്ന വ്യക്തി പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കിരണ്‍ കുമാറിന് ശിക്ഷ കിട്ടി എന്ന് പറഞ്ഞ് ആഹ്ലാദിക്കുന്നവരുടെ പ്രൊഫൈലുകള്‍ എടുത്തു നോക്കിയപ്പോള്‍ താന്‍ കണ്ട കാഴ്ച്ചയെ കുറിച്ചാണ് അദ്ദേഹം കുറിപ്പിലൂടെ തുറന്ന് പറയുന്നത്. കിരണ്‍ കുമാറിന് അര്‍ഹിച്ച ശിക്ഷ കിട്ടി എന്ന് ആഹ്ലാദിച്ചു നിര്‍വൃതിയടയുന്ന പലരുടെയും ഒരുപാട് പോസ്റ്റുകള്‍ കണ്ടു.

ഇതില്‍ ഭൂരിഭാഗം പേരുടെയും പ്രൊഫൈലുകള്‍ നോക്കിയാല്‍ കതിര്‍മണ്ഡപത്തില്‍ ആഭരണവിഭൂഷിതയായ ഭാര്യയുമൊത്ത് ഇരിക്കുന്ന കവര്‍ ഫോട്ടോകളും പ്രൊഫൈല്‍ ഫോട്ടോകളും കാണാം… എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് ആരംഭിക്കുന്നത്. സ്ത്രീധനം നേരിട്ട് ചോദിക്കാതെ സാമ്പത്തികം ഉള്ള വീട്ടില്‍ നിന്ന് കല്യാണം കഴിക്കുന്നതാണ് ഇത്തരക്കാരുടെ രീതി എന്നാണ് അദ്ദേഹം കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നത്. സ്ത്രീകളും ഇതിന് കൂട്ടുനില്‍ക്കുന്നു എന്നും കുറിപ്പില്‍ പറയുന്നു. ഇത്രയൊക്കെ ഉണ്ടെങ്കിലേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളു എന്ന് പറയുന്ന സ്ത്രീകളും നമുക്കിടയില്‍ കുറവല്ല എന്ന കാര്യം കൂടി കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

 

കിരണ്‍കുമാര്‍ പിടിക്കപ്പെട്ട ഒരുവന്‍ മാത്രമാണെന്നും, സമൂഹത്തില്‍ പിടിക്കപ്പെടാത്തവര്‍ ഇനിയും മുഖം മൂടി അണിഞ്ഞ് നടക്കുന്നുണ്ട്, ‘അയ്യോ പാവം,കഷ്ട്ടമായിപ്പോയി’ എന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് അതേ തെറ്റ് ആളുകള്‍ വീണ്ടും ആവര്‍ത്തിക്കും. വിവാഹം എന്ന കമ്പോളത്തിലേക്ക് വലിച്ചെറിയപ്പെടേണ്ടവരല്ല ഒരു സ്ത്രീയുമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി ആണ് എന്തും സഹിച്ചു നില്‍ക്കണം,ഒരു വിവാഹബന്ധം ആവുമ്പോള്‍

പല പ്രശ്‌നങ്ങളും ഉണ്ടാവും അതൊക്കെ സഹിച്ച് ഭര്‍തൃവീട്ടില്‍ കഴിയണം എന്നൊക്കെ പെണ്‍കുട്ടികളോട് പറഞ്ഞു നിങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ഒരു ജീവിതം ഇല്ലാണ്ടാകാതിരിക്കുക. സ്വര്‍ണ്ണാഭരണ വിഭൂഷിതയായി ഒരു സ്ത്രീയെ കെട്ടിയൊരുക്കി വിവാഹത്തിന് മറ്റുള്ളവരുടെ മുന്നില്‍ കാഴ്ച്ച വെക്കുന്നത് തികച്ചും പ്രാകൃതവും വൈകൃതവും ആണ് എന്ന് മാതാപിതാക്കളോടൊപ്പം വിവാഹം കഴിക്കുന്ന സ്ത്രീയും പുരുഷനും തിരിച്ചറിയുക എന്നും ഇനിയൊരു വിസ്മയ നമുക്കിടയില്‍ ഉണ്ടാവാതിരിക്കട്ടെ എന്നുകൂടി പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.