ആ ഡ്രൈവർ എന്റെ മുന്നിൽ കരയുകയായിരുന്നു !! ഞാന്‍ 500 രൂപ കൊടുത്തു, കാജല്‍ അഗർവാളിനെ ട്രോളി സോഷ്യല്‍ മീഡിയ

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്, നാടൊട്ടാകെ പടരുന്ന ഈ സാഹചര്യത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം വ്യക്തമാക്കുകയാണ് കാജൽ അഗർവാൾ. താന്‍ കണ്ടുമുട്ടിയ ഒരു ക്യാബ് ഡ്രൈവറുടെ കാര്യമാണ് കാജല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്, ഈ…

kajla-aggarwal-latest

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്, നാടൊട്ടാകെ പടരുന്ന ഈ സാഹചര്യത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം വ്യക്തമാക്കുകയാണ് കാജൽ അഗർവാൾ. താന്‍ കണ്ടുമുട്ടിയ ഒരു ക്യാബ് ഡ്രൈവറുടെ കാര്യമാണ് കാജല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്, ഈ കൊറോണ ദിവസ കൂലിക്കാരെ എങ്ങനെ ബാധിക്കുന്നു എന്നാണ് കാജൽ പറയുന്നത്.

kajal-agrwal-says-about-her

ഒരു ക്യാമ്പിൽ കയറിയപ്പോൾ തനിക്ക് ഉണ്ടായ ആ അനുഭവം വളരെ സങ്കടകരമായിരുന്നു. അയാൾ തന്നോട് പറഞ്ഞ കാര്യം ഇതായിരുന്നു.  ‘കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞാനാണ് അയാളുടെ ആദ്യ കസ്റ്റമര്‍ എന്നു പറഞ്ഞു കൊണ്ട് ഒരു ക്യാബ് ഡ്രൈവര്‍ എന്റെ മുന്നില്‍ കരഞ്ഞു, ഇന്നെങ്കിലും വീട്ടുസാധനങ്ങള്‍ വാങ്ങി കൊണ്ടുവരാനായി ഭാര്യ പറഞ്ഞിരുന്നതായി അയാള്‍ പറഞ്ഞു, ഈ വൈറസ് നിരവധി മാര്‍ഗങ്ങളിലൂടെ നമ്മളെ ബാധിക്കുന്നു.

ദിവസ വേതനക്കാരായ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കും, ഞാന്‍ അയാള്‍ക്ക് 500 രൂപ അധികമായി നല്‍കി, ഇത് വലിയ കാര്യമല്ല, നമ്മളാല്‍ കഴിയുന്നത് നമുക്ക് ചെയ്യണം, ക്യാബ് ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് കുറച്ച്‌ കൂടുതല്‍ നല്‍കുക, നിങ്ങളായിരിക്കും ഈ ദിവസത്തെ അവരുടെ അവസാന ഉപഭോക്താവ്’ എന്ന് കാജല്‍ പറയുന്നു.

kajal agarwal love 2

എന്നാൽ കാജലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു. ഇത്രയും കോടികൾ വാങ്ങുന്ന നടി വെറും 500 രൂപയാണോ കൊടുത്തത് എന്നും ആളുകൾ ചോദിക്കുന്നു.