സോളമന്റെ തേനീച്ചകളുമായി ലാല്‍ ജോസ്… നടന്‍ ജോജു ജോര്‍ജ്..!!

മലയാള സിനിമയില്‍ നടനായും സഹ സംവിധായകനായും എല്ലാം എത്തിയ ലാല്‍ ജോസ് പിന്നീട് ഒരുപിടി മികച്ച മലയാള സിനിമകളാണ് നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ലാല്‍ ജോസ്- ജോജു ജോര്‍ജ് കൂട്ടുകെട്ടാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്…

മലയാള സിനിമയില്‍ നടനായും സഹ സംവിധായകനായും എല്ലാം എത്തിയ ലാല്‍ ജോസ് പിന്നീട് ഒരുപിടി മികച്ച മലയാള സിനിമകളാണ് നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ലാല്‍ ജോസ്- ജോജു ജോര്‍ജ് കൂട്ടുകെട്ടാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമയുടെ പ്രഖ്യാപനം പുറത്ത് വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. മ്യാവൂവിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോജു ജോര്‍ജ് നായകനായി എത്തുന്നത്.

ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സോളമന്റെ തേനീച്ചകള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയില്‍ സോളമന്‍ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. ജോജുവിന് പുറമെ ജോണി ആന്റണിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.

ലാല്‍ ജോസിന്റെ പുതിയ സിനിമയ്ക്കായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാ സാഗര്‍, ലാല്‍ ജോസ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്.