സത്യം പുറത്ത് വരും..! ഇനി സോളമന്റെ ട്രിക്കിനായി കാത്തിരിക്കാം..!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസിന്റെ ഏറ്റവും പുതിയ സിനിമ സോളമന്റെ തേനീച്ചകളുടെ ട്രെയിലര്‍ പുറത്ത്‌വിട്ട് അണിയറ പ്രവര്‍ത്തകര്‍. യുവ താരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്നു. രണ്ട് മിനിറ്റും പതിനെട്ട് സെക്കന്റും ഉള്ള സിനിമയുടെ ട്രെയിലര്‍ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. മനോരമ മ്യൂസിക് ചാനല്‍സിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ്

നിമിഷങ്ങള്‍ക്കകം തന്നെ ലഭിക്കുന്നത്.ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ കഥാപാത്രങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ,

വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ,.. തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. പി.ജി പ്രഗീഷ് തിരക്കഥ എഴുതി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സിനിമ എല്‍ജെ ഫിലീംസ് ആണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്, വിദ്യാസാഗര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍ എന്നിവരാണ്.. ഗാനരചന- വിനായക് ശശികുമാര്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.. ആത്മസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളും അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ജോജു ജോര്‍ജ് ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നു.. സസ്‌പെന്‍സുകള്‍ നിറച്ച ചിത്രമാണ് സോളമന്റെ തേനീച്ചകള്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്.

Previous articleദിലീപേട്ടനെ ഒരുപാട് ഇഷ്ടമാണ്..! അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല..! ശാലു മേനോന്‍
Next articleസയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട്! കമന്റുകള്‍ അറിയിച്ച് താരനിര!