തലയെടുപ്പോടെ നയന്‍താര! കോളിവുഡില്‍ ആദ്യമായി നായികയ്ക്കും ഭീമന്‍ കട്ടൗട്ട്

തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയും സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘കണക്ടി’ന്റെ പ്രൊമോഷനായി ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ്…

തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയും സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘കണക്ടി’ന്റെ പ്രൊമോഷനായി ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് വൈറലാകുന്നത്.

തമിഴ്നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്‌ലാന്‍ഡ്സ് തിയേറ്ററിന് മുന്നിലാണ് നയന്‍താരയുടെ ഭീമന്‍ കട്ടൗട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ആദ്യമായാണ് ഒരു നടിയുടെ കട്ടൗട്ട് തിയേറ്ററിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നായകന്‍മാര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ തന്നെ തന്റെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ് നടി.

വെള്ളിയാഴ്ചയാണ് നയന്‍താര പ്രധാന കഥാപാത്രമായ കണക്ട് റിലീസ് ചെയ്തത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘കണക്ട്’. അശ്വിന്‍ ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേശ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.