മരിക്കുന്നതിന് തൊട്ടുമുമ്പും സോമദാസ്‌ മക്കളെ കുറിച്ച് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞു ആരാധകർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

മരിക്കുന്നതിന് തൊട്ടുമുമ്പും സോമദാസ്‌ മക്കളെ കുറിച്ച് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞു ആരാധകർ!

somadas life story

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റീലിറ്റി ഷോയിലൂടെ മലയാള പ്രേഷകരുടെ മുന്നിലെത്തിയ അനുഗ്രഹീത ഗായകൻ ആയിരുന്നു സോമദാസ്‌. ചാത്തന്നൂരുകാരൻ ആയ സോമദാസ്‌ തന്റെ ജീവിത കഥ പറഞ്ഞാണ് മലയാളികളുടെ സ്നേഹം നേടിയെടുത്തത്. ഓട്ടോ ഓടിച്ച് ആയിരുന്നു സോമദാസ്‌ തന്റെ കുടുംബം നോക്കിയിരുന്നത്. പാടാനുള്ള കഴിവ് ലഭിച്ചത് കൊണ്ടാണ് താരം ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ എത്തിയത്. വളരെ പെട്ടന്ന് തന്നെ സോമദാസ്‌ ആരാധകരുടെ പ്രിയങ്കരനായ പാട്ടുകാരൻ ആയി മാറിയിരുന്നു. അത് കൊണ്ട് തന്നെ വോട്ടിന്റെ എണ്ണം കൂടുതൽ ആയതിനാൽ സോമദാസ്‌ പരിപാടിയുടെ അവസാന ഘട്ടം വരെ എത്തിയിരുന്നു. അതിനു ശേഷം അപ്രത്യക്ഷൻ ആയ സോമദാസ്‌ ബിഗ് ബോസിലൂടെയാണ് വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയത്.

വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തെ സ്‌ക്രീനിൽ വീണ്ടും കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു ആരാധകരും. ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും പുറത്തായ താരം അമേരിക്കയിൽ ജോലിക്കായി പോയെങ്കിലും ആ ജോലിയിൽ അധികനാൾ പിടിച്ചുനിൽക്കാൻ താരത്തിന് കഴിഞ്ഞില്ല. തന്നെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കൂടി പോയതോടെ ജീവിതം കൂടുതൽ മോശമായിരുന്നുവെന്നും മക്കളെ വിട്ട് കിട്ടണമെങ്കിൽ തനിക് പണം നൽകണമെന്ന് ഭാര്യ പറഞ്ഞതൊക്കെ സോമദാസ്‌ ബിഗ് ബോസ്സിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ആ പരിപാടിയിലും അധികനാൾ പിടിച്ച് നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് താരം പരുപാടിയിൽ നിന്ന് പുറത്ത് വരുകയായിരുന്നു.

അസുഖം ബാധിച്ചതോടെ തനിക്ക് എന്തെങ്കിലും പറ്റിയാൽ തന്റെ മക്കളെ ആരും നോക്കില്ല എന്നും അവർ അനാഥരാകും എന്നും സോമദാസ് പറഞ്ഞിരുന്നു. ആദ്യഭാര്യയുടെ വിവാഹബന്ധം വേർപെടുത്തിയ സോമദാസ്‌ രണ്ടാമതും വിവാഹിതനായിരുന്നു. ഈ രണ്ടു ബന്ധത്തിലുമായി നാല് മക്കളാണ് സോമദാസിന് ഉള്ളത്. ഇന്നലെ ആയിരുന്നു കൊറോണ ബാധിതനായി ചികിത്സയിൽ ഇരിക്കെ സോമദാസ്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കൊറോണ നെഗറ്റീവ് ആയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!