മലയാളം ന്യൂസ് പോർട്ടൽ
Film News

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിലാൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാല ഇപ്പോൾ. മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴിലും മലയാളത്തിലും ഒരുപോലെ സിനിമകൾ ചെയ്തുവരികയാണ് താരം, തമിഴ് നടനാണെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് ബാല കേരളത്തിന്റെ മരുമകൻകൂടിയായി മാറി. പക്ഷെ ഇവർ വേർപിരിയുന്നു എന്ന വാർത്ത വളരെ വിഷമത്തോടയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ ഒരു വെളിപ്പെടുത്തലുമായി ബാല രാഗത്ത് വന്നിരിക്കുകയാണ്.

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് നടന്‍ ബാല മലയാളസിനിമാ നിര്‍മ്മാതാവിന്റെ ഭാര്യയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ന്നതിനു പിന്നാലെയാണ് തുറന്നു പറച്ചിലുമായി ബാല രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്നലെയാണ് ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍ കോളിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫോണ്‍ കോള്‍ സിനിമാമേഖലയിലും ചര്‍ച്ചയായതോടെയാണ് വെളിപ്പെടുത്തലുമായി നടന്‍ നേരിട്ടെത്തിയത്.

ഒരു വര്‍ഷം മുന്‍പു നടന്ന ഈ സംഭാഷണം എങ്ങനെയാണ് ഇപ്പോള്‍ പുറത്തു വന്നതെന്ന് അറിയില്ല. തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ബാല പറയുന്നു.’

ബാലയുടെ വാക്കുകള്‍ ഇങ്ങനെ

ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്ബായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്ബോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്ബ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച്‌ പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.’ ബാല പറഞ്ഞു.

Related posts

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

ചെറിയ കുട്ടിയെപോലും വെറുതെ വിടുന്നില്ല; ദുഷ്ടന്മാർ !! അവൾ 15 വയസ്സുള്ള കൊച്ചുകുട്ടിയല്ലേ അവളോട് എന്തിനാ ഇങ്ങനെ …………?

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ)

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക് മാത്രം ആയിരിക്കും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിനെ കുറിച്ച് സായി പല്ലവി

WebDesk4

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

WebDesk

അവതാരക മീര അനിൽ വിവാഹിതയായി; ആശംസകൾ നേർന്ന് താരങ്ങൾ

WebDesk4

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

WebDesk4