കുന്നുമ്മേൽ ശാന്തയെ ഇന്നും നെഞ്ചോടു ചേർത്ത് വെച്ചിരിക്കുകയാണ്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും.അമ്മ, സഹോദരി…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും.അമ്മ, സഹോദരി വേഷങ്ങളിൽ ആണ് സോന കൂടുതലും തിളങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് സോനാ സിനിമയിലേക്ക് എത്തിച്ചേർന്നത്. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളും സോനയുടെ കൈയിൽ സുരക്ഷിതമാണ് എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. സോനയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നരൻ സിനിമയിലെ കുന്നുമ്മേൽ ശാന്ത എന്നത്. ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

Comment against Sona Nair Photo
Comment against Sona Nair Photo

എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ആണ് തന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവായ കഥാപാത്രത്തെ കുറിച്ച് സോനാ പറഞ്ഞത്. സോനയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറെ വഴിത്തിരിവായ ചിത്രം ആയിരുന്നു നരൻ. അതിലെ എന്റെ കഥാപാത്രം മികച്ച രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കുന്നുമ്മേൽ ശാന്ത എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇന്നും പ്രേക്ഷകർ കുന്നുമ്മേൽ ശാന്തയെ നെഞ്ചോടു ചേർത്തിട്ടുണ്ട് എന്നതാണ് സത്യം. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ആ കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത പ്രേഷകരുടെ ഇടയിൽ നിന്ന് ലഭിക്കുമെന്ന്.

എന്റെ മനസ്സിൽ ഇന്നും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഉണ്ട്. പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്‍ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന്‍ നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിനൊപ്പമൊക്കെ ഒരു തവണയെങ്കിലും സ്ക്രീൻ ഷെയർ ചെയ്യാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിനൊപ്പം അഞ്ചാറു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. യെങ്കിലും ചെയ്ത ചിത്രങ്ങൾ ഒക്കെ വളരെ നല്ലതായിരുന്നു.