ഇങ്ങനൊയൊക്കെ പോസ് ചെയ്തിട്ടുണ്ടെങ്കിൽ ആ സിനിമയിലെ രംഗങ്ങൾ എങ്ങനെ ആയിരിക്കും ? പുറംതിരിഞ്ഞുനോക്കുന്ന ചിത്രത്തെ പറ്റി സോനക്ക് പറയുവാൻ ഉള്ളത് - മലയാളം ന്യൂസ് പോർട്ടൽ
Featured

ഇങ്ങനൊയൊക്കെ പോസ് ചെയ്തിട്ടുണ്ടെങ്കിൽ ആ സിനിമയിലെ രംഗങ്ങൾ എങ്ങനെ ആയിരിക്കും ? പുറംതിരിഞ്ഞുനോക്കുന്ന ചിത്രത്തെ പറ്റി സോനക്ക് പറയുവാൻ ഉള്ളത്

sona-nair

പ്രേക്ഷകരുടെ പ്രിയ താരമാണ് സോനാ നായർ, മിനിക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ആണ് സോനാ തിളങ്ങി നിൽക്കുന്നത്. ഇപ്പോൾ സോനയുടെ ഒരു ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആണ് നടക്കുന്നത്. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തിനെ അടിസ്ഥാനമാക്കി അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കര്‍ ഒരു ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു. അതിൽ ഒരു വേശ്യ സ്ത്രീയുടെ കഥാപാത്രമാണ് സോനാ അവതരിപ്പിക്കുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റർ ഇറങ്ങിയിരുന്നു, എന്നാൽ ഈ പോസ്റ്റർ ഇറങ്ങിയ ശേഷം നിറയെ വിവാദങ്ങൾ ആണ് സോനക്ക് നേരെ ഉയർന്നത്, സോനാ ഇങ്ങനെയൊക്കെ ചെയ്യുമോ.

sona nair

പോസ്റ്ററിൽ ഇങ്ങനെ ആണെങ്കിൽ സിനിമയിൽ എങ്ങനെ ആയിരിക്കും എന്നൊക്കെയുള്ള ചോദ്യങ്ങൾ സോനക്ക് നേരെ ഉയർന്നിരുന്നു. ഇപ്പോൾ പോസ്റ്ററിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് സോന നായര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോന നായര്‍ ആ ചിത്രത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞു.’ പ്രീതി എന്നെ വിളിച്ചിട്ട് ഞാൻ അല്ലാതെ മറ്റാരും ഈ വേഷം ചെയ്താൽ ശെരിയാകില്ല എന്ന് പറഞ്ഞു, നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ് അത്, അത് കൊണ്ടാണ് ഞാൻ ആ വേഷം ചെയ്യുവാൻ സമ്മദിച്ചത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു. പക്ഷെ അത് ചിത്രത്തില്‍ ഇല്ല.

sona nair image

ഫ്‌ലക്‌സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ആ ഫോട്ടോ വരികയും ചെയ്‌തു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച്‌ എല്ലാവരെയും പറ്റിച്ചു.’ സോന നായര്‍ പറയുന്നു.

Trending

To Top
Don`t copy text!