സൊനാക്ഷിയ്ക്കും മംഗല്യം ; വരൻ സൽമാൻ കുടുംബത്തിൽ നിന്നും

ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് സോനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് സോനാക്ഷി. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചു. ഇന്നിപ്പോൾ താരത്തിന്റെ…

ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് സോനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് സോനാക്ഷി. അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചു. ഇന്നിപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടൻ സൽമാൻഖാന്റെ ബന്ധുമായ ബണ്ടി സജ്ദെഹ് ആണ് വരൻ.

ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. സൽമാന്റെ സഹേദരൻ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി സജ്ദെഹ്. സല്ലുവിന്റെ കുടുംബവുമായി മാത്രമല്ല ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. സൽമാൻ ചിത്രമായ ദബാംഗിലൂടെയാണ് നടി ബോളിവുഡിൽ എത്തിയത്.

സൽമാൻ ഖാന്റെ നായികയായി എത്തിയ സോനാക്ഷിയ്ക്ക് ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറുകയായിരുന്നു. ആലിയ ഭട്ട് രൺബീർ കപൂർ വിവാഹത്തിനൊപ്പം ഇപ്പോൾ ബോളിവുഡ് കാത്തിരിക്കുകയാണ് സോനാക്ഷിയുടെ വിവാഹത്തിനായി.