‘നിങ്ങള്‍ ഇത്ര വിഡ്ഢികളാണോ?’ സല്‍മാന്‍ ഖാനുമൊത്തുള്ള മോതിരംമാറ്റല്‍ ചിത്രത്തോട് പ്രതികരിച്ച് സൊനാക്ഷി

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സോനാക്ഷി സിന്‍ഹയും വിവാഹിതരായെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇരുവരും പരസ്പരം മോതിരം കൈമാറുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതികരിച്ച് സൊനാക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ഒരു യഥാര്‍ഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാന്‍ പറ്റാത്ത അത്രയും വിഡ്ഢികളാണോ നിങ്ങള്‍”, എന്നാണ് ചിരിക്കുന്ന സ്‌മൈലികള്‍ക്കൊപ്പം സൊനാക്ഷി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. തമിഴ് നടനായ ആര്യയുടെയും നടി സയ്യേഷയുടെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്താണ് ഇവരുടെ വിവാഹ ചിത്രം തയ്യാറാക്കിയത്.

സല്‍മാന്‍ ഖാനൊപ്പം ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നോട്ട്ബുക്ക് നടന്‍ സഹീര്‍ ഇഖ്ബാലുമായി സോനാക്ഷിക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ താരം തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സഹീര്‍ എന്റെ ഉറ്റ സുഹൃത്തിനെ പോലെയാണ്. ഈ വാര്‍ത്ത വളരെ തമാശയായതിനാല്‍ ഞങ്ങള്‍ ചിരിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു.

തന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കില്‍ അദ്ദേഹം വളരെ മികച്ചതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഡബിള്‍ എക്‌സ്എല്ലിലെ അദ്ദേഹത്തിന്റെ വേഷം തന്റെ ആദ്യ സിനിമയില്‍ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവന്‍ വളരെ കഴിവുള്ളവനാണെന്നും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ആളാണെന്നും ഞാന്‍ കരുതുന്നു’ എന്ന് നടി പ്രതികരിച്ചു.

Previous articleപ്രിയ വാര്യരും സുഹൃത്തുക്കളും വെള്ളത്തില്‍ വീണു; വീഡിയോ പോസ്റ്റ് ചെയ്ത് താരം
Next articleതാൻ അഭിനയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഗായത്രിയുടെ അച്ഛൻ, സംഭവം എങ്ങനെ…