സോണാലി കുൽക്കർണി മോഹൻലാലിന്റെ മലൈക്കോട്ട വാലിബനിലൂടെ മലയാളത്തിലേക്ക്!

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ മറാത്ത നടി സോണാലി കുൽക്കർണിയും.സോണാലിയുടെ ആദ്യത്തെ മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. തന്റെ ടിറ്റ്വർ പേജിലൂടെ സോണാലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോണാലി സോഷ്യൽ…

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ മറാത്ത നടി സോണാലി കുൽക്കർണിയും.സോണാലിയുടെ ആദ്യത്തെ മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. തന്റെ ടിറ്റ്വർ പേജിലൂടെ സോണാലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സോണാലി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ് ”പുതുവത്സരം, പുതിയ യാത്ര, പുതിയ ദേശം. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ലെജൻഡ് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലൂടെ ന്യൂ ഇയർ പ്രത്യാശ നിറഞ്ഞതായി മാറിയിരിക്കുന്നു, സന്തോഷം എന്നെ ഇതിൽ ഉൾപ്പെടുത്തിയതിന് ജോണും മേരിയും ക്രിയേറ്റീവിനും സെഞ്ച്വറി ഫിലിംസിനും നന്ദി”

അതേ സമയം മലൈക്കോട്ടൈ വാലിബനന്റെ ഷൂട്ടിംഗ് ഈ മാസം പത്തിന് ആരംഭിക്കും എന്നാണ് പറയുന്നത്. മലൈക്കോട്ടൈ വാലിബൻ.മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ്, ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ്. ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്നത് അതിനാൽ തന്നെ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് എത്തുന്നതത്രെ.