ഇതാണ് ‘വായു’, വിഡിയോ പങ്കുവച്ച് സോനം കപൂർ; കമന്റുമായി ആലിയ ഭട്ട്

ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് മകൻ ജനിച്ചത്.ഇവർ കുഞ്ഞിന് നൽകിയ പേര് വായു കപൂർ അഹൂജ എന്നായിരുന്നു. നേരത്തെ മകനൊപ്പമുള്ള മനോഹരചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞ് വായുവിന്റെ…

ബോളിവുഡ് താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് മകൻ ജനിച്ചത്.ഇവർ കുഞ്ഞിന് നൽകിയ പേര് വായു കപൂർ അഹൂജ എന്നായിരുന്നു. നേരത്തെ മകനൊപ്പമുള്ള മനോഹരചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞ് വായുവിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രം ഓന്നും തന്നെ പങ്കിട്ടിരുന്നില്ല.

 

സോനം കപൂറും ആനന്ദ് അഹൂജ പങ്കുവച്ച ഒരു വിഡിയോയിൽ മകന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുകയാണ്. കുഞ്ഞ് വായുവിനോടുള്ള ഇഷ്ടമറിയിച്ച് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ് ‘വളരെ മനോഹരം’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞുമൊന്നിച്ചുള്ള ഒരു പുതിയ റീലാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.കുഞ്ഞ് വായുവിന്റെ കവിളിൽ ചുംബിക്കുന്ന സോനത്തിന്റെയും ആനന്ദിന്റെയും ചിത്രവും വിഡിയോയിൽ കാണാം.

സോനം പങ്കുവച്ച വിഡിയോയിൽ ആനന്ദ് ഡ്രൈവ് ചെയ്യുന്നതും താരം വിഡിയോ എടുക്കുന്നതും കാണാം. പ്രാമിലിരിക്കുന്ന വായുവുമായി ഇരുവരും നടക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ആനന്ദ് അഹൂജയും സോനം കപൂറും 2018ലാണ് വിവാഹിതരായത്. വായു കപൂർ അഹൂജ എന്നാണ് കുഞ്ഞിൻ മുഴുവൻ പേര്.കുഞ്ഞിന്റെ ആദ്യമാസ വാർഷികത്തിലാണ് സോനം കപൂർ മകന്റെ പേര് വെളിപ്പെടുത്തിയത്