കൈലാസനാഥനിലെ പാർവതിക്ക് സംഭവിച്ചത് എന്താണ്, സത്യം ഇങ്ങനെ! - മലയാളം ന്യൂസ് പോർട്ടൽ
Film News

കൈലാസനാഥനിലെ പാർവതിക്ക് സംഭവിച്ചത് എന്താണ്, സത്യം ഇങ്ങനെ!

sonarika current life

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു കൈലാസ നാഥൻ. ഹിന്ദി സീരിയൽ മലയാളത്തിൽ ഡബ്ബ് ചെയ്തായിരുന്നു സംപ്രേക്ഷണം നടത്തിയിരുന്നത് എങ്കിലും മികച്ച പ്രതികരണം ആണ് മലയാളികളുടെ ഭാഗത്ത് നിന്നും പരമ്പരയ്ക്ക് ലഭിച്ചത്. പരമ്പരയിലെ ശിവൻ തന്നെ ആണ് അതിന്റെ പ്രധാന കാരണവും. മലയാളികളുടെ സങ്കൽപ്പത്തിനൊത്ത ശിവന്റെ എല്ലാ രൂപ ഭാവങ്ങളും ഒത്തിണങ്ങിയ രൂപം ആയിരുന്നു ശിവനായി അഭിനയിച്ചത് മോഹിത് റെയ്‌നയുടേത്. പാർവതിയുടെ കാര്യത്തിലും മാറ്റം ഒന്നും ഇല്ല. വശ്യമായ സൗന്ദര്യം കൊണ്ടും മുഖത്തെ തേജസ്സ് കൊണ്ടും യഥാർത്ഥ പാർവതി ദേവിയാണെന്നു തോന്നും വിധമാണ് സോനാരിക പാർവതി വേഷം അവതരിപ്പിച്ചത്. ഇപ്പോഴും പരമ്പരയിലെ ശിവന്റെയും പാർവതിയുടെയും പ്രണയ രംഗങ്ങൾ ആണ് പലരുടെയും വാട്സാപ്പ് സ്റ്റാറ്റസ്. എന്നാൽ പരമ്പരയുടെ പകുതിയിൽ വെച്ച് പാർവതി ദേവിയായി അഭിനയിച്ചത് സോനാരിക അപ്രത്യക്ഷയാകുകയായിരുന്നു.

സോനാരികയുടെ പെട്ടന്നുള്ള ഈ പിന്മാറ്റം ആരാധകരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച ആരാധകരെ കാത്തിരുന്നത് നടുക്കുന്ന വാർത്തയും. കൈലാസനാഥത്തിൽ പാർവ്വതിയായി അഭിനയിക്കുന്ന നടി സോനാരിക വാഹനാപകടത്തിൽ മരണപെട്ടു എന്ന വാർത്തയാണ് പുറത്ത് വന്നത്. പല പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തതോടെ വാർത്ത സത്യമാണ് എന്ന് വിശ്വസിച്ചിരിക്കുകയാണ് ഇന്നും പലരും. സോനാരിക മരണപെട്ടു എന്നാണു ഇന്നും പൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. എന്നാൽ സത്യം അതല്ല. താരം പരമ്പരയിൽ നിന്നും പിന്മാറാനുള്ള കാരണം മറ്റൊന്നായിരുന്നു.

പരമ്പര ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് ആണ് പ്രതിഫലത്തിന്റെ കാര്യം പറഞ്ഞു സംവിധായകനും നിർമ്മാതാവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. ഇതേ തുടർന്നാണ് സോനാരിക പരമ്പരയിൽ നിന്ന് പിന്മാറിയത്. എന്നാൽ ആ സമയത്ത് താരത്തിന് ഒരു കാർ ആക്സിഡന്റ് ഉണ്ടായി എന്നുള്ളത് സത്യമാണ്. അല്ലാതെ അപകടത്തിൽ താരം മരണപ്പെട്ടത് കൊണ്ടല്ല പരമ്പരയിൽ മറ്റൊരു നടി പാർവ്വതിയായി എത്തിയത്. ഇന്നും അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ് സോനാരിക.

 

 

 

 

 

 

 

Trending

To Top