ഐഡിയ സ്റ്റാർ സിംഗറിൽ  തനിക്ക് പ്രഖ്യാപിച്ച സമ്മാനം ഒരു വില്ല ; കിട്ടിയത് രണ്ട് ഫ്‌ളാറ്റുകൾ സ്റ്റാർ സിംഗര്‍ വിജയ്; സോണിയ 

ഒരു സമയത്തു   നമ്മൾ എല്ലാവരും ഒന്നടങ്കം ഏറെ സ്വീകാര്യതയുടെ നോക്കി കണ്ടിരുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ  സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഈ ഷോയിലൂടെ സംഗീത രംഗത്തേക്ക് കടന്നു വന്നവര്‍…

ഒരു സമയത്തു   നമ്മൾ എല്ലാവരും ഒന്നടങ്കം ഏറെ സ്വീകാര്യതയുടെ നോക്കി കണ്ടിരുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ  സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഈ ഷോയിലൂടെ സംഗീത രംഗത്തേക്ക് കടന്നു വന്നവര്‍ നിരവധിയാണ്. അന്ന് മത്സരാർത്ഥികൾ ആയെത്തിയ മിക്കവരും ഇന്നും സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അങ്ങനെ സ്റ്റാര്‍ സിംഗറിലൂടെ താരമായ ഗായികയാണ് സോണിയ. 2008 ലായിരുന്നു സംഗീത ലോകത്തേക്കുള്ള ചുവടുവെപ്പായി സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത്. ആ സീസണിലെ വിന്നറും  കൂടിയായിരുന്നു  സോണിയ. അതിന് മുന്‍പ് കൈരളി ടിവിയിലെ  ഗന്ധര്‍വ്വ സംഗീതം എന്ന പരിപാടിയിലും താരം പങ്കെടുത്തിരുന്നു. ഇപ്പോഴിത തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സോണിയ ആമോദ്.

മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സോണിയ തന്റെ മനസ് തുറന്നത്. ഇന്ന് സംഗീതത്തോടൊപ്പം കുടുംബ ജീവിതവും മുന്നോട്ട് കൊണ്ടു പോവുകയാണ് സോണിയ. ഭര്‍ത്താവും മീഡിയയിലാണ്. ഇപ്പോള്‍ വിജയ് ടിവിയില്‍ രാജാ റാണി എന്ന സീരിയലില്‍ അഭിനയിക്കുകയാണ്. നടനും അവതാരകനുമാണ് ഭര്‍ത്താവ്. ആമോദ് ചക്രപാണിയെന്നാണ് ഭര്‍ത്താവിന്റെ പേര് . ആരാധ്യ എന്നാണ് മകളുടെ പേര്. അവളുടെ ജന്മദിനം ഫെബ്രുവരി 24 ആണ്.  ആറു എന്ന മോളെ  വിളിക്കറുണ്ട്  സോണിയ പറയുന്നു . അത് ആരാധ്യ എന്നതിന്റെ ചുരുക്കമല്ല, ആറ് എന്ന നമ്പര്‍ ആണ്. ലക്കി നമ്പറാണ്. പിന്നെ ഭര്‍ത്താവിന് സൂര്യയെ ഭയങ്കര ഇഷ്ടമാണ്. സൂര്യയുടെ ആറു എന്ന സിനിമയും ഒരുപാടിഷ്ടമാണ്. അതും കൊണ്ടാണ് ആറു എന്ന് വിളിക്കുന്നത്.

എന്റെ സ്വന്തം സ്ഥലം ആലപ്പുഴയാണ്. ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്താണ്. എനിക്ക് സമ്മാനം ലഭിച്ച ഫ്‌ളാറ്റില്‍ തന്നെയാണ്. 2008 ല്‍ സീസണ്‍ ത്രീയിലെ വിന്നറായിരുന്നു എന്നും സോണിയ പറയുന്നു. സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞത് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് ഫ്‌ളാറ്റ് കിട്ടിയോ അതോ ചുമ്മാതെയാണോ അതോ അങ്ങോട്ട് വല്ലതും കൊടുക്കേണ്ടി വന്നോ എന്നൊക്കെയുള്ളത്. എനിക്ക് ഒരു കോടിയുടെ വില്ലയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. അതിന് പകരമായി എടുത്തത് രണ്ട് ഫ്‌ളാറ്റാണ്. ഒന്ന് കാക്കനാടും മറ്റൊന്ന് കലൂരുമാണ്. കലൂരാണ് താമസിക്കുന്നത്. കാക്കനാടുള്‌ളത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഞങ്ങള്‍ നേരത്തെ കുറച്ച്കാലം ചെന്നൈയിലായിരുന്നു. കൊവിഡ് വന്ന സമയം നാട്ടിലേക്ക് വന്നുവെന്നും താരം പറയുന്നു. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്ത് സജീവമായിരുന്ന ഗായിക ‘സോണിയ കണ്‍സേര്‍ട്ടോ’ എന്നൊരു ബാന്‍ഡും നടത്തുന്നിയിരുന്നു. സോണിയയ്ക്ക് പുറമേ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം പാട്ട് പാടുന്നവരാണ്. സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രശസ്തി ലഭിക്കുന്നത്. ഇടക്കാലത്ത് സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലും സോണിയ എത്തിയിരുന്നു. സിനിമകളിലും സോണിയ പാടിയിട്ടുണ്ട്.