ഇനി അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഞാൻ, സന്തോഷം പങ്കുവെച്ച് സോനു

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ്…

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്, സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സീ കേരളത്തിലെ സുമംഗലി ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്.

നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് സോനു, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം തുടങ്ങി ഡാന്‍സില്‍ അസാമാന്യ വൈഭവമുണ്ട് സോനുവിന്. അഭിനയത്തിനൊപ്പം തന്നെ നൃത്തവും കൂടെക്കൂട്ടിയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനം മറക്കാറില്ല. കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്  താനെന്നാണ് സോനു പറയുന്നത്. സുമംഗലി ഭവ എന്ന പാരമ്പരയിലാണ് സോനു അവസാനമായി അഭിനയിച്ചത്, പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരുന്ന ദർശന ദാസ് മാറിയതിനു ശേഷമാണ് സോനു പരമ്പരയിൽ എത്തിയത്, ദര്ശനക്ക് പ്രേക്ഷകർ നൽകിയ അതെ പരിഗണന സോനുവിനും ലഭിച്ചിരുന്നു, വളരെ മികച്ച രീതിയിൽ ആയിരുന്നു പരമ്പര മുന്നേറികൊണ്ടിരുന്നത്, പരമ്പര അവസാനിച്ചതിനു ശേഷം സോനു മറ്റു സീരിയലിൽ ഒന്നും അഭിനയിച്ചിട്ടില്ല

2017 ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോനു ബാംഗ്ലൂരില്‍ പഠിക്കുമ്ബോള്‍ ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാർ ചേർന്ന് വിവാഹം നടത്തുക ആയിരുന്നു. പാരമ്ബര്യ ചടങ്ങുകളോടെ ആന്ധ്രാ പ്രദേശിലാണ് ഇരുവരുടെയും മോതിരമിടല്‍ നടന്നത്. തുടര്‍ന്ന് ആഗസ്റ്റില്‍ ഇരുവരും വിവാഹിതരായി.