അധികം വൈകാതെ ആ ആഗ്രഹം സഭലമാക്കണം, അതിനായുള്ള പരിശ്രമത്തിൽ ആണിപ്പോൾ!

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം,   ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ്…

Sonu Satheesh about life

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം,   ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്, സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ സീ കേരളത്തിലെ സുമംഗലി ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്.

ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെ പറ്റി തുറന്ന് പറയുകയാണ് സോനു. പഠിക്കാൻ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ‘അമ്മ ഡോക്ടർ ആയിരുന്നു. എന്നെയും ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ എനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. ഇപ്പോൾ ഡബിൾ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ട്രേറ്റ് നേടണം. അമ്മയുടെ ആഗ്രഹിച്ചത് പോലെ ഡോ . സോനു സതീഷ് ആകണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം എന്നും അതിനായുള്ള ശ്രമത്തിൽ ആണ് താൻ ഇപ്പോൾ എന്നുമാണ് സോനു സതീഷ് പറയുന്നത്.
സോനു വിവാഹശേഷവും അഭിനയത്തിൽ സജീവമാണ്. ആന്ധ്രാ സ്വദേശിയായ അജയ് ആണ് സോനുവിനെ വിവാഹം കഴിച്ചത്. ഗുരുവായൂർ അമ്പലനടയിൽ വെച്ച് 2017 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം കുറച്ച് നാളുകൾ സോനു അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും ശക്തമായ കഥാപാത്രത്തിൽ കൂടി അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.