ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത് ഇരുന്ന് സോനു സൂദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡ് നടന്‍ സോനു സൂദ് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത്, എണ്ണമറ്റ ആളുകളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് ശേഷം സോനു സൂദ് ഒരു ദേശീയ നായകനായി മാറിയിരിക്കുകയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു താരം. എന്നിരുന്നാലും, നടന്‍ ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുകയാണ്. ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത് ഇരിക്കുന്നതായി കാണാം വീഡിയോയില്‍. ഇന്റര്‍നെറ്റ് സന്തോഷകരമല്ല.

ഇപ്പോള്‍ വൈറലായ വീഡിയോ ഡിസംബര്‍ 13 ന് സോനു സൂദ് പങ്കുവെച്ചതാണ്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ഓടുന്ന ട്രെയിനിന്റെ വാതിലിനരികില്‍ അപകടകരമാംവിധം ഇരിക്കുകയും പുറത്ത് ഹാന്‍ഡ് റെയിലില്‍ പിടിക്കുകയും ചെയ്യുന്നുണ്ട് താരം. താരം പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

വീഡിയോ 5 ലക്ഷത്തിലധികം പേര്‍ കണ്ടു. മിക്കവരും സോനുവിനെ കുറ്റപ്പെടുത്തി. ‘രാജ്യത്തുടനീളമുള്ള പലര്‍ക്കും ഒരു മാതൃകയായ നിങ്ങള്‍ അത്തരം വീഡിയോകള്‍ പോസ്റ്റുചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്!’ ഒരു ഉപയോക്താവ് കുറിച്ചു.

Previous articleബെത്ലഹേമിലെത്തി പ്രാര്‍ഥിച്ച് മഞ്ജുവാര്യര്‍!!
Next articleഎനിക്കാ വാക്കുകള്‍ അഭിനന്ദനമായിരുന്നു! എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു-ജൂഡ് ആന്റണി