ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്, പാടാത്ത പൈങ്കിളിയിലെ ദേവയുടെ കുറിപ്പ്

പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച സൂരജ് എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജിന്റെ പോസ്റ്റുകളൊക്കെ വൈറലാകാറുണ്ട്. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. സൂരജിന്റെ…

പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച സൂരജ് എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജിന്റെ പോസ്റ്റുകളൊക്കെ വൈറലാകാറുണ്ട്. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

സൂരജിന്റെ കുറിപ്പ്

‘ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും’, എന്ന് പറഞ്ഞുകൊടുക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്.

‘ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരന്‍ എന്നു തന്നെ പറയാം സെര്‍ട്ടിഫൈഡ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഫോട്ടോഗ്രാഫര്‍ രമേശ് ചന്ദ്രന്‍ വിനായക് (എന്റെ ഗുരു)കലയില്‍ കഴിവ് തെളിയിച്ച വ്യക്തി. വരച്ച ചിത്രങ്ങള്‍ ആണേലും എടുത്ത ഫോട്ടോകള്‍ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകള്‍ കൊണ്ട് കൊട്ടാരം തീര്‍ത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാറുണ്ട് ‘ഈ ദുഃഖവും”-