”ബാല തിരിച്ചു വരാന്‍ സാധ്യത കുറവാണ്’ ആ ശാപം ഞാനേല്‍ക്കുന്നുവെന്ന് സൂരജ് പാലാക്കാരന്‍

നടന്‍ ബാല അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് യൂട്യൂബര്‍ സൂരജ് പാലാക്കാരനാണ്. ‘ബാല തിരിച്ചു വരാന്‍ സാധ്യത കുറവാണെന്നു വരെ സൂരജ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാലയെ കാണാനെത്തിയ സുഹൃത്തുക്കളും…

നടന്‍ ബാല അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് യൂട്യൂബര്‍ സൂരജ് പാലാക്കാരനാണ്. ‘ബാല തിരിച്ചു വരാന്‍ സാധ്യത കുറവാണെന്നു വരെ സൂരജ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാലയെ കാണാനെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞത് ബാലയുടെ അസുഖം ഗുരുതരമല്ലെന്നും താരം ബോധത്തോടെ എല്ലാവരോടും സംസാരിച്ചെന്നുമാണ്. ഇതോടെ പാലാക്കാരനേയും മറ്റു യൂട്യുബ് ചാനലുകള്‍ക്കെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൂരജ് പാലാക്കാരന്‍. ‘ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങള്‍ പറയിപ്പിച്ചില്ലേ. ആ ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു. കുഞ്ഞിനെ കൊണ്ട് കാണിക്കാന്‍ മനസ് കാണിച്ച അമൃതയ്ക്കും കുടുംബത്തിനും നന്ദി പറയുന്നുവെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നു.

‘കഴിഞ്ഞ ദിവസം ഞാന്‍ നടന്‍ ബാല വളരെ സീരിയസായി അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് ആദ്യമായി വാര്‍ത്ത പ്രേക്ഷകരിലേക്കും മീഡിയയിലേക്കും എത്തിച്ചത് ഞാനാണ്. പക്ഷെ ആ വീഡിയോയില്‍ ഞാന്‍ ഉപയോഗിച്ച ഒരു വാക്ക് ബാലയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ബാലയെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ക്കും വലിയ വിഷമമുണ്ടായി.’ ബാല തിരിച്ച് വരാന്‍ സാധ്യത വളരെ കുറവാണ് എന്നതായിരുന്നു ആ വാക്ക്. ശരിയാണ് ബാല തിരിച്ച് വരാന്‍ സാധ്യത വളരെ കുറവാണെന്ന് ഞാന്‍ പറഞ്ഞതാണ്. അങ്ങനെ എന്തിനാണ് ഞാന്‍ പറഞ്ഞതെന്ന് വെച്ചാല്‍ എനിക്ക് വ്യക്തമായ ഒരു ഉദ്ദേശമുണ്ടായിരുന്നു.’

‘ബാലയുടെ സുഹൃത്തുക്കളില്‍ പലരും എന്നോട് എന്തിനാണ് അങ്ങനെയൊരു വാക്ക് ഉപയോഗിച്ചത് എന്നതില്‍ വിശദീകരണം ചോദിച്ചിരുന്നു. അങ്ങനെ പറയാനുള്ള കാരണം… കുറെ കാലങ്ങളായി ബാല ആഗ്രഹിക്കുന്ന ഒന്നായിരുന്നു ബാലയുടെ കുട്ടിയെ കാണണം, ബാലയുമായി പിണക്കത്തിലായ ചില സൗഹൃദങ്ങള്‍ കൂട്ടി യോജിപ്പിക്കണം, പിണങ്ങിയിരിക്കുന്ന ബന്ധുക്കളുമായുള്ള ബന്ധം കൂട്ടി യോജിപ്പിക്കണം എന്നുള്ളത്.’

‘ബാലയുടെ ഈ ആഗ്രഹം സാധിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ബാല തിരികെ ജീവിതത്തിലേക്ക് വരാന്‍ സാധ്യതയില്ലെന്ന് പറഞ്ഞത്. ബാലയ്ക്ക് അസുഖമാണേ…. ആശുപത്രിയിലാണേ എന്നൊക്കെ മാത്രമാണ് അന്ന് ഞാന്‍ വീഡിയോയില്‍ പറഞ്ഞിരുന്നതെങ്കില്‍ ബാലയ്ക്ക് ആ കുഞ്ഞിനെ കാണാന്‍ കഴിയുമായിരുന്നില്ല.’ കുറെനാളുകളായി ആ കുട്ടിയെ ബാലയ്ക്ക് ഒന്ന് കാണിച്ചുകൊടുക്കാന്‍ പലരും ശ്രമിച്ചതാണ് പക്ഷെ നടന്നില്ല. ഇനി നടക്കില്ലെന്നും ഉറപ്പായിരുന്നു. പക്ഷെ ബാലയ്ക്ക് ആ കുഞ്ഞിനെ നമ്മുടെ ഭാഗ്യം കൊണ്ട് കാണാന്‍ പറ്റി. മാത്രമല്ല ബാലയുടെ ജേഷ്ഠന്‍ കാണാന്‍ വന്നു. ഉണ്ണി മുകുന്ദന്‍ കാണാന്‍ വന്നു. പിന്നെ ഞാന്‍ കാപ്ഷനില്‍ കൊടുത്തത് പോലെ ആ ശാപം ഞാനേല്‍ക്കുകയാണ്.’

‘കാരണം ഒരു നല്ല ഉദ്ദേശത്തോട് കൂടി മാത്രമാണ് ഞാന്‍ അത് പറഞ്ഞത്. ഒരിക്കലും ഒരാള്‍ വീണ് കിടക്കുമ്പോള്‍ അയാള്‍ ഇനി തിരിച്ചുവരില്ലെന്ന് പറയാന്‍ പാടില്ലാത്തതാണ്. പക്ഷെ എന്റെ ഉദ്ദേശ ശുദ്ധി നടന്നു. അമൃതയുടെ അനിയത്തിയോട് കുഞ്ഞിനെ കാണാന്‍ ബാല ആഗ്രഹിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് ഞാനാണ്.’ ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങള്‍ പറയിപ്പിച്ചില്ലേ. ആ ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു. കുഞ്ഞിനെ കൊണ്ട് കാണിക്കാന്‍ മനസ് കാണിച്ച അമൃതയ്ക്കും കുടുംബത്തിനും നന്ദി പറയുന്നുവെന്നും സൂരജ് പാലാക്കാരന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റകളുമായെത്തിയത്. ‘താങ്കളുടെ ആ വാക്കില്‍ നിന്നാണ് ബാലയുടെ അരികിലേക്ക് പലരും ഓടിയെത്തിയത് ബിഗ് സല്യൂട്ട് സൂരജ് പാലാക്കാരന്‍, താങ്കളുടെ ഉദ്ദേശശുദ്ധിയെ ദൈവം മാനിക്കട്ടെ.. ഇങ്ങനെ പോകുന്നു കമന്റുകള്‍.