നിരവധി ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഷൂട്ടിംഗ് വിശേഷങ്ങളും ചിത്രങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കാറിനോട് ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചയാള്‍ക്കെതിരെ നടപടി വേണമെന്ന് സൂരജ് പറയുന്നു. ഇനി അവന്റെ കാല് പൊങ്ങരുതെന്ന ക്യാപ്ഷനോടെയായാണ് സൂരജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മനസിന് വല്ലാതെ വേദന തോന്നിപ്പിക്കുന്നൊരു രംഗം നമ്മള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടു. അത് നമ്മുടെ തലശേരിയില്‍ കാറ് ചാരി നിന്ന ആറ് വയസുകാരനെ ഒരാള്‍ പട്ടിയെ ചവിട്ടുന്നത് പോലെ ചവിട്ടിത്തെറിപ്പിക്കുന്ന രംഗം. കാറ് ചാരി നിന്ന കുട്ടിയോട് കുറേ സമയമായി മാറി നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അയാള്‍ വന്നു, ഒരൊറ്റ ചവിട്ട്. മഹാരാഷട്രയിലുള്ള കുട്ടിയാണെന്നാണ് പറയുന്നത്. പട്ടിയല്ലല്ലോ കുട്ടിയല്ലേ.
അവനേത് മാളികയില്‍ താമസിക്കുന്നവനായാലും, അവന് ചുറ്റും അവനെക്കൊണ്ട് ഉപയോഗമുള്ള ഒരുപാട് ആള്‍ക്കാരുണ്ടെങ്കിലും അവനെ ഒരിക്കലും വെറുതെ വിടരുത്. ഇനി ഒരിക്കലും അവനാ കാല് പൊക്കി ഒരു പട്ടിയെപ്പോലും തൊടാന്‍ പറ്റരുത്. അവനാരോ ആയിക്കോട്ടെ. അവനെക്കൊണ്ട് ഒരുപാട് ആളുകള്‍ക്ക് ഉപയോഗമുണ്ടായേക്കും. പക്ഷേ, ഒരു മനുഷ്യക്കുട്ടിയുടെ ദേഹത്ത് ചവിട്ടാനുള്ള ത്രാണി അവനുണ്ടാവാന്‍ പാടില്ല.
അവനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും അവരേയും ഈ ഗണത്തില്‍പ്പെടുത്തണം. കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെയല്ലല്ലോ, ഇത് പുറത്തെവിടെയോ ഉള്ള കുട്ടിയല്ലേ എന്നല്ല. അതൊരു മനുഷ്യക്കുഞ്ഞാണ്. മനുഷ്യനോട് ഇതുപോലെ ചെയ്യാന്‍ തോന്നുന്ന അവന്‍ മനുഷ്യനല്ലേ, കാറല്ലേ റോഡിലൂടെ പോവുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നുണ്ട്. ആറ് വയസുള്ള ഒരു കുട്ടി ചാരി നിന്നാല്‍ എന്ത് സംഭവിക്കും. ആ കാറില്‍ നിന്ന് എന്തെടുത്ത് പോവാനാണ്. ഇനിയൊരിക്കലും കാല്‍ പൊങ്ങാന്‍ പാടില്ലാത്ത തരത്തിലുള്ള ശിക്ഷ തന്നെ കൊടുക്കണം. പൈസയൊക്കെ കൊടുത്ത് കേസ് സെറ്റിലാക്കുമായിരിക്കും. അവന്റെ ആ സ്വഭാവം മാറണം. കുട്ടി എന്നല്ല ഒരു പട്ടിയെപ്പോലും പിന്നീട് അവന്‍ തൊടാന്‍ പാടില്ലെന്നും സൂരജ് പ്രതികരിച്ചു.
നിരവധി പേരാണ് സൂരജിന്റെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായെത്തിയത്. ‘പട്ടിയെ ആയിരുന്നെങ്കില്‍ നിയമം പറഞ്ഞു വരുവാരുന്നു കുറെ എണ്ണം’, ‘ഇവനും ഇവനെ പോലുള്ള ആളുകളും അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ ആയി ശബ്ദം ഉയര്‍ത്തണം പ്രതികരിക്കണം..പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്ന അഹങ്കാരം അതിനു തക്കതായ ശിക്ഷ കിട്ടണം’ ഇങ്ങനെ പോകുന്നു കമന്റുകള്‍.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…