അന്ന് തള്ളി പറഞ്ഞവർ ഒക്കെ ഇന്ന് മാറ്റി പറയാൻ തുടങ്ങി!

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തു വരുന്ന ഏറ്റവും ഒടുവിൽ ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി. പുതുമുഖ നായകനും നായികയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നിരവധി സീനിയർ അഭിനേതാക്കളും…

Sooraj Sun fb post

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തു വരുന്ന ഏറ്റവും ഒടുവിൽ ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി. പുതുമുഖ നായകനും നായികയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നിരവധി സീനിയർ അഭിനേതാക്കളും പരമ്പരയിൽ ഉണ്ട്. സീരിയൽ വളരെ പെട്ടന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. റേറ്റിങ്ങിലും പരമ്പര പിന്നിൽ അല്ല.പരമ്പരയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ താരമാണ് സൂരജ്. കഥയിലെ നായകനായ ദേവയെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യ ദിവസം മുതൽ തന്നെ പരമ്പര കാണുന്ന പെൺകുട്ടികളുടെയെല്ലാം ആരാധന കഥാപാത്രമായി മാറാൻ സൂരജിന് കഴിഞ്ഞു.

പരമ്പരയിൽ വരുന്നതിനു മുൻപ് തന്നെ ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സ് ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുൻപ് തന്നെ മോട്ടിവേഷണല്‍ വീഡിയോകളിലൂടെ യൂ ട്യൂബിൽ നിറസാന്നിധ്യം ആയിരുന്നു. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു കുറുപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറുപ്പ് ഇങ്ങനെ,

Sooraj
Sooraj

കുറച്ചു സമയമെങ്കിലും എനിക്ക് free time കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം.. വർഷങ്ങളായി എന്റെ സ്വപ്നങ്ങൾ ഞാൻ അവരോട് പറഞ്ഞു പറഞ്ഞു.. അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവർക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷങ്ങൾ അളവില്ലാതെ വാരി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു,, അത് നേടാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്.. ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പലർക്കും തോന്നും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് ഓവർ അല്ലേ എന്ന്.. നിങ്ങൾക്ക് ആർക്കും അറിയില്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട മേഖലയിൽ ഞാൻ നിൽക്കുമ്പോൾ ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന് തള്ളിപ്പറഞ്ഞവർ മാറ്റി പറയുന്നത് മുന്നിൽനിന്ന് കാണുമ്പോൾ.. ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്.. ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാൻ നമ്മൾ ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂർണമാകില്ല..എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു..നിങ്ങളുടെ സൂരജ് സൺ.