ആഗ്രഹിച്ച ആ വിളി ഞാന്‍ കേട്ടു…! സൂരജാണ് ഹീറോ..!

പാടാത്ത പൈങ്കിളി എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പെട്ടെന്നൊരു ദിവസം ആിരുന്നു താന്‍ ഇനി സീരിയലില്‍ ഉണ്ടാകില്ല എന്ന് താരം സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്. അത് പ്രേക്ഷകരില്‍ നിരാശ ഉണ്ടാക്കിയെങ്കിലും ഈ വര്‍ഷം തന്നെ ശക്തമായി താന്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വരും എന്ന് താരം എല്ലാവര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് എത്തിയ നടന്‍ ഇപ്പോഴിതാ താന്‍ നായകനായി എത്തുന്ന സിനിമയുടെ വിശേഷങ്ങളും സന്തോവും അറിയിച്ചുകൊണ്ടാണ് ആരാധകരിലേക്ക് എത്തുന്നത്.

ആറാട്ടുമുണ്ടന്‍ എന്ന സിനിമയിലാണ് സൂരജ് നായകനായി എത്തുന്നത്, ഇപ്പോഴിതാ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ‘HERO’ എന്ന ആ വിളി സെറ്റില്‍ വെച്ച് കേള്‍ക്കുമ്പോള്‍ താന്‍ എത്രത്തോളം സന്തോഷവാനാകുന്നു എന്നാണ് സൂരജ് പറയുന്നത്. പല സിനിമകളും കാണുമ്പോഴും നാളെ ഞാനും അങ്ങനെ ആവും എന്നൊരു സ്വപ്നം ഉള്ളില്‍ കിടക്കാറുണ്ട്…. ആറാട്ട് മുണ്ടന്‍ ലൊക്കേഷനില്‍ വച്ച് ഫൈറ്റ് സീന്‍ എടുക്കുന്നതിനിടയില്‍ മൈക്കില്‍ കൂടി എന്നെ രോമാഞ്ചം കൊള്ളിച്ച ആ വിളി….ഹീറോ…. വരൂ എന്ന്….

ഇങ്ങനെ താന്‍ പറയുമ്പോള്‍ ഇതില്‍ എന്താണ് ഇത്ര പറയാന്‍ എന്ന് പ്രേക്ഷകര്‍ക്ക് തോന്നും പക്ഷേ, ഓര്‍മ്മ വെച്ച കാലം മുതല്‍ കണ്ടുവന്ന പേരും രൂപവും ശ്രീ ‘മാഫിയ ശശി’ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആ ശബ്ദത്തിലൂടെ ഞാന്‍ ആഗ്രഹിച്ച ആ വിളി കേള്‍ക്കാന്‍ എനിക്ക് സാധിച്ചു…എന്നാണ് സൂരജ് പറയുന്നത്. ഇതൊരു വലിയ ഭാഗ്യമായി തന്നെ കാണുന്നു സൂരജ്. വളര്‍ന്നുവന്ന ഒരുപാട് നടന്മാരുടെ കൂടെ സിനിമയുടെ വളര്‍ച്ചയില്‍ മാറ്റങ്ങളില്‍ കൂടെയുണ്ടായ മാഫിയ ശശി സര്‍ അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ആദ്യമായി സിനിമയില്‍ ജനങ്ങളുടെ മനസ്സിനെ കോരിത്തരിപ്പിക്കുന്ന പവര്‍ഫുള്‍ ഫൈറ്റിങ് തുടക്കം എനിക്ക് കിട്ടി….. അതിനു ഞാന്‍ നന്ദി പറയേണ്ടത്… ആറാട്ട് മുണ്ടന്‍ എന്ന സിനിമയുടെ അടിത്തറ സൃഷ്ടിച്ച അവരോടാണ്.. നടന്‍ കുറിയ്ക്കുന്നു..

അതേസമയം, തുടക്കക്കാരനായ സൂരജിന് മാഫിയ ശശി വലിയ പിന്തുണ തന്നെയാണ് നല്‍കിയത് എന്നും സൂരജിന്റെ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നു. അഭിനയിക്കാന്‍ വന്നതാണെന്ന് മറന്ന ചില സമയങ്ങളില്‍ ജീവിച്ചു പോയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇതെല്ലാം നിങ്ങളുടെ പ്രാര്‍ത്ഥനയും അതിലുപരി ഓരോ മനസ്സുകളുടെ അനുഗ്രഹവും കൊണ്ടാണ് …. ഇനിയും നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും കൂടെയുണ്ടാവണം.. നിങ്ങളും കാത്തിരിക്കണം.. ആറാട്ട് മുണ്ടന് വേണ്ടി… എന്നാണ് സൂരജ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.

Aswathy