മനസ്സു നിറഞ്ഞ് അനുഗ്രഹിച്ചപ്പോള്‍ അമ്പലത്തില്‍ പോയി അനുഗ്രഹം കിട്ടിയപോലെ!!! മഹാനടന്‍ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് സൂരജ് സണ്‍

മിനിസ്‌ക്രീനില്‍ നിന്ന് മാറിനിന്നെങ്കിലും മലയാളികളുടെ മനസില്‍ ദേവയായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ സൂരജ് സണ്‍. ഏഷ്യാനെറ്റിലെ’പാടാത്ത പൈങ്കിളി’യിലൂടെയായിരുന്നു സൂരജ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായത്. ശേഷം പരമ്പരയില്‍ നിന്നും താരം പിന്മാറിയിരുന്നു. പിന്നീട് താരത്തിനെ കണ്ടത് ബിഗ്സ്‌ക്രീനിലാണ്. സൂപ്പര്‍ഹിറ്റായ പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ സിനിമയ്ക്കുശേഷം ആറാട്ടുമുണ്ടന്‍ എന്ന ചിത്രത്തിലാണ് സൂരജ് ഇപ്പോഴുള്ളത്. ഇപ്പോഴിതാ മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്തുള്ള മധുവിനെ കണ്ട് അനുഗ്രഹം തേടിയിരിക്കുകയാണ് താരം.

വലിയ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ മഹാനടനായ മധുവിനെ കണ്ടതെന്ന് സന്തോഷം പങ്കുവച്ച് സൂരജ് പറയുന്നു. നിറകുടം തുളുമ്പില്ല എന്ന തലക്കെട്ടിലാണ് സൂരജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മധു തന്നെ വളരെ ഹൃദ്യമായി സ്വീകരിച്ചെന്നും ഒരുപാട് കാലത്തെ പരിചയം പോലെ തന്നോട് മനോഹരമായി അടുത്തിടപെട്ടുവെന്നും സൂരജ് പറയുന്നു.

സിനിമയെ സ്‌നേഹിക്കുന്ന എനിക്ക് മലയാളസിനിമയില്‍ കാലെടുത്തു വെക്കുന്നതിനു മുന്‍പേ അങ്ങയുടെ അനുഗ്രഹം വേണമെന്നുള്ള വലിയ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോള്‍, ഒരുപാട് സന്തോഷത്തോടെ മനസ്സു നിറഞ്ഞു തന്നെ സ്വീകരിച്ചെന്നും താരം പറയുന്നു.

‘നിറകുടം തുളുമ്പില്ല. ഒരു വലിയ കാത്തിരിപ്പും ആഗ്രഹവുമാണ് ഇന്നു സഫലമായത്. ബിഗ്സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് മുന്‍പു തന്നെ എക്കാലത്തെയും മലയാള സിനിമയിലെ അതുല്യനായ നടനില്‍ നിന്ന് അനുഗ്രഹവും അറിവും നേടുകയെന്നത് വലിയ പ്രതീക്ഷയായിരുന്നെന്ന് സൂരജ് പറയുന്നു.

രണ്ടു വര്‍ഷം മുന്നേ അദ്ദേഹത്തിനെ കാണാന്‍ ശ്രമിച്ചങ്കിലും കൊവിഡിന്റെ ഇടയില്‍ അദ്ദേഹത്തെ ശല്യം ചെയ്യേണ്ടെന്നു കരുതി. ഇന്നായിരുന്നു ആ നിമിഷം. ഹൃദ്യമായ സ്വീകരണം, ഒരുപാട് കാലത്തെ പരിചയമുള്ള പോലെയുള്ള സംസാര രീതി, അടുത്ത ആരോടോ സംസാരിക്കുന്ന പോലെയുള്ള കഥകളും വിവരണങ്ങളും മറ്റും, പുഞ്ചിരി കൈവിടാതെയുള്ള ശാന്തമായ മുഖം. അദ്ദേഹം ഓരോ നിമിഷവും എന്നെ അത്ഭുതപെടുത്തുകയായിരുന്നെന്നും സൂരജ് കുറിച്ചു.

സിനിമയെ സ്‌നേഹിക്കുന്ന എനിക്ക് മലയാളസിനിമയില്‍ കാലെടുത്തു വെക്കുന്നതിനു മുന്‍പേ അങ്ങയുടെ അനുഗ്രഹം വേണമെന്നുള്ള വലിയ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോള്‍, ഒരുപാട് സന്തോഷത്തോടെ മനസ്സു നിറഞ്ഞു എന്നെ അനുഗ്രഹിച്ചപ്പോള്‍ അമ്പലത്തില്‍ പോയി അനുഗ്രഹം കിട്ടിയപോലെയുള്ള ഒരു ഫീല്‍ ആയിരുന്നു എനിക്ക്. ഒരാള്‍ എങ്ങനെ മറ്റൊരാളോട് പെരുമാറണം എന്ന് അദ്ദേഹം കാണിച്ചു തരികയായിരുന്നെന്നും സൂരജ് പറയുന്നു.

മലയാള സിനിമയിലെ അതികായകനായിരുന്ന നടന്‍ എന്നോട് കാണിച്ച സ്‌നേഹവും ബഹുമാനവും കരുതലും ആര്‍ക്കും അനുകരിക്കാം, കണ്ടു പഠിക്കാം. നാളേക്ക് ഉള്ള ഒരു പാഠ പുസ്തകമാണ് അദ്ദേഹം. ഈ ഒരു കൂടിക്കാഴ്ച അനുവദിച്ചതിന് ഒരായിരം നന്ദി. എന്നെ മനസ് നിറഞ്ഞ് അനുഗ്രഹിച്ചെന്നും സന്തോഷത്തോടെ സൂരജ് പോസ്റ്റ് ചെയ്തു.

Anu B