പത്തൊൻപതുകാരനായി സൂര്യയുടെ മേക്കോവർ !! സൂരരൈ പോട്ര് മേക്കിങ് വീഡിയോ കാണാം

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്ക് ഓവര്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.തെന്നിന്ത്യന്‍ പ്രിയ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരരൈ പോട്ര് ‘മേക്കിങ് വിഡിയോ…

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്ക് ഓവര്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.തെന്നിന്ത്യന്‍ പ്രിയ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരരൈ പോട്ര് ‘മേക്കിങ് വിഡിയോ റിലീസ് ചെയ്തു. 44-കാരനായ സൂര്യ പത്തൊന്‍പതുകാരനാകുന്നത് ഈ വിഡിയോയില്‍ കാണാം. സംവിധായികയായ സുധ കൊങ്ങര അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ പത്തൊന്‍പതുകാരന്റെ കഥാപാത്രമായി സൂര്യ തന്നെ എത്തണമെന്ന് സംവിധായികയ്ക്ക് നിര്‍ബന്ധമായിരുന്നു.

surarai pottru

കുട്ടി സൂര്യയായി ആരാണ് പ്രത്യക്ഷപ്പെടുന്നതെന്ന താരത്തിന്റെ ചോദ്യത്തിന് നിങ്ങള്‍ തന്നെയെന്നായിരുന്നു സംവിധായികയുടെ മറുപടി. അവിടെ നിന്നും സൂര്യ ആ കഥാപാത്രമായി മാറുകയായിരുന്നു.ശരീരത്തില്‍ മസില്‍സിനു പ്രാധാന്യം കൊടുക്കാതെ ഭാരം കുറയ്ക്കുന്ന ഫിറ്റ്നസ് പരിശീലനത്തിലൂടെ മൂന്ന് മാസങ്ങള്‍കൊണ്ട് 15 കിലോ ഭാരം അദ്ദേഹം കുറച്ചു.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ സൂര്യ എത്തുന്ന ഈ ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖീയ എന്റര്‍ടെയ്ന്‍മെന്റ് എന്നി നിര്‍മാണ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ചിത്രം ഒരുക്കുന്നത്.

കടപ്പാട് : 2D Music