ഞാൻ ഇവിടുന്നു പോയാലും അവൻ ജയിക്കാൻ പാടില്ല, സൂര്യയ്‌ക്കെതിരെ ഫാൻസുകാർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ ഇവിടുന്നു പോയാലും അവൻ ജയിക്കാൻ പാടില്ല, സൂര്യയ്‌ക്കെതിരെ ഫാൻസുകാർ!

soorya about sai

ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥികളിൽ ഒരാൾ ആണ് സൂര്യ. തനിക്ക് ഇവിടെ നിൽക്കാൻ കഴിയുന്നില്ല, പുറത്ത് പോകണം എന്ന് സൂര്യ ഇടയ്ക്ക് ഇടയ്ക്ക് ക്യാമറയ്ക്ക് മുന്നിൽ വന്ന് പറയാറുണ്ട്. എന്നാൽ പരുപാടിയിൽ ഓരോ ഗെയിമിലും വളരെ നല്ല രീതിയിൽ ആണ് സൂര്യ പെർഫോം ചെയ്യുന്നതും. എന്നാൽ സൂര്യ ബിഗ് ബോസ്സിൽ നിന്നും വളരെ നേരുത്തേ തന്നെ പുറത്ത് പോകേണ്ട ഒരു മത്സരാർത്ഥി ആയിരുന്നുവെന്നും സൂര്യയ്ക്ക് മണികുട്ടനോട് പ്രണയം ഉണ്ടെന്നു പറയുന്നത് കൊണ്ടാണ് സൂര്യ ഇപ്പോഴും വീട്ടിൽ തന്നെ നിൽക്കുന്നത് എന്നുമുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ഉണ്ട്. തനിക്ക് ബിഗ് ബോസിൽ നില്ക്കാൻ വേണ്ടി സൂര്യ മണിക്കുട്ടൻ ഉപയോഗിക്കുന്നത് ആണെന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ട്. എന്നാൽ സൂര്യയുടെ പ്രണയത്തെ മണിക്കുട്ടൻ ഇത് വരെ സീരിയസ് ആയി എടുത്തിട്ടില്ല. ഇത് വരെ സൂര്യയോട് ഇഷ്ടമാണെന്നു മണികുട്ടനും പറഞ്ഞിട്ടില്ല.

എന്നാൽ കഴിഞ്ഞ ദിവസം സൂര്യയും ഫിറോസ് ഖാനും തമ്മിൽ നടത്തിയ ഒരു സംഭാക്ഷണം വളരെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സൂര്യ പറയുന്നത് സായിയെ പോലുള്ളവർ ഈ പരുപാടിയിൽ ജയിക്കരുത് എന്നും അർഹതപ്പെട്ടവർക്ക് ആണ് ആ സ്ഥാനം നൽകേണ്ടത് എന്നും ആണ് സൂര്യ ഫിറോസ് ഖാനോട് പറഞ്ഞത്. പരിപാടിയുടെ എവിഷനും മുൻപാണ് ഇവർ തമ്മിൽ സംഭാഷണം നടത്തിയത്. ഈ എവിഷനു ഞാൻ ആണ് പുറത്ത് പോകുന്നത് എങ്കിൽ സന്തോഷത്തോടെ ഞാൻ പുറത്ത് പോകും, എന്നാൽ ഈ സായിയെ പോലുള്ളവർ ഈ പരുപാടിയിൽ ജയിക്കരുത് എന്നുമാണ് സൂര്യ പറയുന്നത്.

സൂര്യ പോകില്ല എന്നും ഇവിടെ തന്നെ കാണുമെന്നും ഫിറോസ് പറയുന്നുണ്ട്. പുറത്തുള്ള പ്രേക്ഷകർ നമ്മളെ പിന്തുണയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ഇപ്പോഴും ഇവിടെ നിൽക്കുന്നത് എന്നും ഫിറോസ് പറയുന്നു. വലിയ വിമർശനങ്ങൾ ആണ് ഇവർക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. സായിയെ ഇനി ടോപ് ഫൈവിൽ കൊണ്ടുവന്നിട്ടേ കാര്യം ഉള്ളു എന്ന് ആണ് സോഷ്യൽ മീഡിയയും സായിയുടെ ഫാൻസും ഇപ്പോൾ പറയുന്നത്.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!