ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നു, മനസ്സ് തുറന്ന് കാവേരിയുടെ ആദ്യ ഭർത്താവ്!

ബാലതാരമായി എത്തി വെള്ളിത്തിരിയിൽ ശ്രദ്ധ നേടിയ താരമായിരുന്നു കാവേരി, വളരെ പെട്ടെന്നായിരുന്നു കാവേരി സിനിമ രംഗത്ത് ശ്രദ്ധ നേടിയത്, മികച്ച കഥാപാത്രങ്ങൾ കൊണ്ട് ജനശ്രദ്ധ നേടി എടുക്കുവാൻ കാവേരിക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു,…

soorya kiran about kavari

ബാലതാരമായി എത്തി വെള്ളിത്തിരിയിൽ ശ്രദ്ധ നേടിയ താരമായിരുന്നു കാവേരി, വളരെ പെട്ടെന്നായിരുന്നു കാവേരി സിനിമ രംഗത്ത് ശ്രദ്ധ നേടിയത്, മികച്ച കഥാപാത്രങ്ങൾ കൊണ്ട് ജനശ്രദ്ധ നേടി എടുക്കുവാൻ കാവേരിക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു, ബാല താരമായി എത്തിയ കാവേരി മമ്മൂട്ടിയുടെ നായിക ആയിട്ടാണ് നായികപദവിയിൽ എത്തിയത്, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്.  മലയാള സിനിമയിൽ ഒരു പക്ഷെ ആർക്കും ലഭിക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിക്ക്. മലയാളത്തോടൊപ്പം അന്യാഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചെങ്കിലും കരിയർ തുടർന്നു കൊണ്ടുപോകാൻ കാവേരി  നന്നേ ബുദ്ധിമുട്ടിയിരുന്നു.

കാവേരി സിനിമയില്‍ സജ്ജീവമായി നില്‍ക്കെ 2010ലായിരുന്നു ദീർഘ നാളത്തെ പ്രണയത്തിനു ശേഷം തെലുങ്ക് സിനിമ സംവിധായന് സൂര്യ കിരണുമായി താരം വിവാഹിതയാകുന്നത്. പ്രണയത്തിൽ ആയ ഇവർ വീട്ടുകാരുടെ സമ്മദത്തോടെ വിവാഹിതരാകുകയായിരുന്നു.  എന്നാൽ ആ ബന്ധം അധിക നാൾ നിലനിന്നില്ല. ദാമ്പത്യത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നും അഭിപ്രായ വ്യത്യാസങ്ങൾ കൂടിയത് കൊണ്ടും ഇരുവരും വേര്പിരിഞ്ഞുവെന്നാണ് പിന്നീട് പുറത്ത് വന്ന വാർത്തകൾ. നടി സുചിത്രയുടെ ഇളയ സഹോദരൻ ആണ് സൂര്യ കിരൺ.

ഒരിക്കൽ കാവേരിയെ കുറിച്ച് സൂര്യ കിരൺ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ‘അവൾ എന്നെ ഉപേക്ഷിച്ച് പോയത് എന്റെ തീരുമാനം ആയിരുന്നില്ല. അവളെ ഞാൻ ഇപ്പോഴും ഒരുപാട് സ്നേഹിക്കുന്നുണ്ട്,  അവൾക്ക് പകരമായി എന്റെ ജീവിതത്തിൽ ഇനി മറ്റാരും വരില്ല. അവൾ തിരികെ വരുന്നത് കാണാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത് തന്നെ’ എന്നാണ് സൂര്യ കിരൺ പറഞ്ഞത്. ബിഗ് ബോസ്സിന്റെ തെലുങ്കു പതിപ്പിൽ മത്സരിക്കാൻ എത്തിയപ്പോൾ ആണ് സൂര്യകിരൺ മനസ്സ് തുറന്നത്. പരിപാടിയുടെ ആദ്യ റൗണ്ടിൽ തന്നെ താരം പുറത്ത് പോകുകയായിരുന്നു.