മണിക്കുട്ടനെ ഓർത്ത് വിഷമിച്ചിരിക്കാൻ സൂര്യയ്ക്ക് ഇനി സമയം ഇല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

മണിക്കുട്ടനെ ഓർത്ത് വിഷമിച്ചിരിക്കാൻ സൂര്യയ്ക്ക് ഇനി സമയം ഇല്ല!

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.

manikuttan and soorya new happiness

manikuttan and soorya new happiness

എന്നാൽ സൂര്യ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും മറ്റ് മത്സരാർത്ഥികളുടെ ആരാധകരിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെതിരെ പൊട്ടിത്തെറിച്ച സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്. തന്റെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് സൂര്യ തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.

താൻ സോഷ്യൽ മീഡിയയിൽ വീണ്ടും തിരിച്ച് വന്നുവെന്നും ഇത് കൂടാതെ ജീവിതത്തിൽ മനോഹരമായ ചില അവസരങ്ങൾ കിട്ടിയെന്നുമാണ് സൂര്യ പറഞ്ഞത്. തനിക്ക് നാല് സിനിമകളിൽ നിന്ന് ക്ഷണം വന്നുവെന്നും തമിഴിലും തെലുങ്കിലും ആയാണ് സിനിമ ചെയ്യുന്നത് എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി, ഇനിയും നിങ്ങളുടെ  വേണം എന്നുമാണ് സൂര്യ അറിയിച്ചിരിക്കുന്നത്. ഇതോടെ സൂര്യ ആർമിയും സന്തോഷത്തിൽ ആണ് .

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!