കാത്തിരിപ്പ് കഴിഞ്ഞു, അങ്ങനെ സൂര്യയുടെ സ്വപ്നം സഫലമാകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാത്തിരിപ്പ് കഴിഞ്ഞു, അങ്ങനെ സൂര്യയുടെ സ്വപ്നം സഫലമാകുന്നു!

ബിഗ് ബോസ് മത്സരത്തിൽ നിന്ന് പുറത്ത് വന്ന സൂര്യയെ കാത്തിരുന്നത് വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആയിരുന്നു. ആദ്യമൊക്കെ ഇത്തരത്തിൽ ഉള്ള സൈബർ അറ്റാക്കുകളിൽ മനം നൊന്ത് കഴിഞ്ഞിരുന്ന സൂര്യ കുറെ നാളുകൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയും മനസ്സ് ശാന്തമാകുവാൻ വേണ്ടി ഡോക്ടറിന്റെ ഉപദേശം സ്വീകരിക്കുകയൂം ഒക്കെ ചെയ്തിരുന്നു. എന്നാൽ ശക്തമായ മനസ്സോടെ തിരിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയ താരം ആളുകളുടെ വിമർശനങ്ങളെ ഒക്കെ ഇപ്പോൾ കാറ്റിൽ പറത്തികൊണ്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വിമര്ശനങ്ങളോടെ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കാൻ ഇപ്പോൾ സൂര്യ പഠിച്ചു. പഴയത്  പോലെ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

soorya about fans

soorya about fans

സൂര്യയുടെ കഥ സിനിമയാക്കാൻ പോകുകയാണ്. ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ തന്നെയാണ് അഭിനയിക്കുന്നതും. അങ്ങനെ ഒരു സ്വപ്നം കൂടി സഫലമാകാൻ പോകുന്നു എന്ന തലക്കെട്ടോടെ സൂര്യ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് സൂര്യയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. ഇതോടെ കുറേക്കാലമായുള്ള തന്റെ സ്വപ്നം സഭലമായതിന്റെ സന്തോഷത്തിൽ ആണ് സൂര്യയും.

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.

Trending

To Top