മണികുട്ടന്റെ വീട്ടുകാർക്ക് ഇതിനോട് താൽപ്പര്യം ഇല്ല, ഇനി ഇതാണ് ഞാൻ ചെയ്യാൻ പോകുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

മണികുട്ടന്റെ വീട്ടുകാർക്ക് ഇതിനോട് താൽപ്പര്യം ഇല്ല, ഇനി ഇതാണ് ഞാൻ ചെയ്യാൻ പോകുന്നത്!

soorya voice record

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.

പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് സൂര്യ നേരിട്ടിരുന്നത്. നിങ്ങൾക്ക് എന്റെ മരണമാണോ കാണേണ്ടത് എന്ന് ചോദിച്ച് പൊട്ടിത്തെറിച്ച് കൊണ്ട് സൂര്യ എത്തിയിരുന്നു. ഇപ്പോൾ സൂര്യയുടെ ഒരു ശബ്‌ദ രേഖ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സൈബർ ആക്രമണങ്ങൾ കൂടിയതോടെ  സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കാൻ ആണ് ഡോക്ടർ പറഞ്ഞത് എന്നും എന്റെ ഫോൺ അമ്മയുടെ കയ്യിൽ ആണ് ഇപ്പോൾ എന്നും ആണ് സൂര്യ പറഞ്ഞത്. ബിഗ് ബോസ്സിലേക് വരുന്നതിനു മുൻപ് ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു . ആ തിരക്കഥ പൂർത്തിയാക്കാനുള്ള ശ്രമത്തിൽ ആണ് ഇപ്പോൾ താൻ എന്നും സൂര്യ പറഞ്ഞു.

ബിഗ് ബോസ്സിലേക്ക് വരുന്നതിനു മുൻപ് തന്നെ എനിക്ക് മണിക്കുട്ടൻ അറിയാം ആയിരുന്നു. ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോഴെല്ലാം മണിക്കുട്ടൻ മാന്യമായ രീതിയിൽ ആണ് എന്നോട് മറുപടി പറഞ്ഞത്. എന്റെ പ്രണയത്തിനോട് മണികുട്ടന് താൽപ്പര്യം ഇല്ല എന്ന് പിന്നീട് ആണ് ഞാൻ അറിഞ്ഞത്. ഇനി മണിക്കുട്ടന് വേണ്ടി മാറി നിന്ന് പ്രാർത്ഥിക്കാൻ ആണ് എന്റെ തീരുമാനം എന്നും സൂര്യ പറഞ്ഞു.

 

 

 

 

 

 

Trending

To Top
Don`t copy text!