എന്തെങ്കിലും കുഴപ്പമുണ്ടോ, ഡോക്ടറെ കാണുന്നില്ലേ എന്നൊക്കെ പലരും ചോദിച്ചിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്തെങ്കിലും കുഴപ്പമുണ്ടോ, ഡോക്ടറെ കാണുന്നില്ലേ എന്നൊക്കെ പലരും ചോദിച്ചിരുന്നു!

Soubhagya about kids

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്  താരാകല്യാണും ഭർത്താവ് രാജാറാമും, 2017 ൽ ആണ് രാജാറാം മരണപ്പെടുന്നത്. പെട്ടെന്നുണ്ടായ വൈറൽ പനിയും അതുമൂലം ബന്ധിക്കപ്പെട്ട അണുബാധയും കാരണമാണ് രാജാറാം മരണപ്പെട്ടത്. ഇവരുടെ മകൾ സൗഭാഗ്യവും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്, സൗഭഗയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്കറ്റോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്.

അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ നിന്ന് താരം പെട്ടന്ന് പിന്മാറിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. ആദ്യം പരമ്പരയിൽ നിന്ന് പിന്മാറുന്നുവെന്നു മാത്രം ആണ് അർജുൻ പറഞ്ഞത്. എന്നാൽ ആരാധകർ ആവിശ്യപെട്ടപ്പോൾ അതിന്റെ കാരണവും താരം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അർജുനും സൗഭാഗ്യയും. ചക്കപ്പഴത്തിൽ നിന്ന് പിന്മാറാൻ കാരണം സൗഭാഗ്യ ആണെന്ന് തരത്തിലുള്ള സംസാരങ്ങൾ ഒക്കെ ഞാൻ കേട്ടിരുന്നു. എന്നാൽ സൗഭാഗ്യ കാരണം അല്ല ഞാൻ പരമ്പരയിൽ നിന്ന് പിന്മാറിയത്. സമയക്കുറവ് കൊണ്ട് മാത്രമാണ്. ഞങ്ങളുടെ ഉപജീവന മാർഗം തന്നെ നൃത്തം ആണ്. നൃത്ത അദ്ധ്യാപനത്തിന് തടസ്സം നേരിട്ടപ്പോൾ ആണ് പരമ്പരയിൽ നിന്ന് പിന്മാറിയത്.

ഡോക്ടറെ കാണുന്നില്ലേ, എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നൊക്കെ കല്യാണം കഴിഞ്ഞ പുറകിന് മുതൽ പലരും ചോദിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അമ്മയും അമ്മൂമ്മയും ഒന്നും ഇത് വരെ അതിനെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. പൊതുവെ അർജുൻ ദേഷ്യക്കാരൻ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ ആള് ഒരു പാവം ആണെന്നും സൗഭാഗ്യ പറഞ്ഞു.

Trending

To Top
Don`t copy text!