വളരെ പേടിച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തത്! ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് സൗബിന്‍ ഷാഹിര്‍

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് ഇലവീഴാ പൂഞ്ചിറ. ഇപ്പോഴിതാ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തില്‍ അധികം അടി ഉയരത്തില്‍ സ്ഥിതി…

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് ഇലവീഴാ പൂഞ്ചിറ. ഇപ്പോഴിതാ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തില്‍ അധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന പ്രദേശത്ത് വെച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ആ പ്രദേശത്തെ ഷൂട്ട് എത്രത്തോളം പ്രതിസന്ധി നിറഞ്ഞതായിരുന്നു എന്ന് പറയുകയാണ് സൗബിന്‍ ഷാഹിര്‍. അവിടുത്തെ കാലാവസ്ഥ മാറുമ്പോള്‍ തന്നെ നമ്മളോട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയും ഓടി മാറാന്‍ എന്നാണ് സൗബിന്‍ പറയുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രദേശത്ത് മഴ പെയ്യുന്ന സമയത്ത് ഓടി ഷീറ്റിന് ഉള്ളില്‍ വന്ന് നില്‍ക്കാന്‍ പറയും. അതി ശക്തമായാണ് പ്രദേശത്ത് ഇടിമിന്നല്‍ വരുന്നത്. ഇടിമിന്നലിന്റെ ശബ്ദം കേട്ട് കഴിയുമ്പോള്‍ തന്നെ നമുക്ക് കുറച്ച് നേരം മറ്റൊന്നും കേള്‍ക്കാന്‍ സാധിക്കില്ലെന്നാണ് സൗബിന്‍ പറയുന്നത്. വെളിച്ചമായാലും..പിന്നീട് കണ്ണിലൂടെയുള്ള കാഴ്ചകളെല്ലാം മങ്ങി ഇരിക്കും എന്നും നടന്‍ പറയുന്നു. ആദ്യത്തെ ദിവസങ്ങളില്‍ രണ്ടോ മൂന്നോ ഷോട്ടുകള്‍ മാത്രമാണ് എടുക്കാന്‍ സാധിക്കുക.

കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് ഇതെന്നും അദ്ദേഹം പറയുന്നു. കുറേ കഴിഞ്ഞപ്പോള്‍ പേടിയായി തുടങ്ങി..ക്യാരക്ടറിലോട്ട് ഇറങ്ങി തുടങ്ങി.. അതിന് ശേഷം എന്താണോ സിനിമയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.. അതുപോലെ തന്നെ നമ്മള്‍ ഓരോരുത്തരും ആ സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോയി എന്നുമാണ് സൗബിന്‍ പറയുന്നത്. പേടിച്ചാണ് അവിടെ എല്ലാം ചെയ്തുകൊണ്ടിരുന്നത് എന്നും അദ്ദേഹം തുറന്ന് പറയുന്നു. സൗബിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ഷാഹി കബീറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയുടെ ട്രെയിലര്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സൗബിന്‍ ഷാഹിറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിലൊന്നായിരിക്കും ഈ സിനിമ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സൗബിന് പുറമെ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ‘ഇലവീഴാപൂഞ്ചിറ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന് പിന്നില്‍ ഒളിപ്പിച്ച നിഗൂഢതകള്‍ തേടിയുള്ള ഒരു പൊലീസ് കഥയാണ് ഇലവീഴാപൂഞ്ചിറ പറയുന്നത്.