ആ നഷ്ടം രണ്ട് മാസത്തോളം തന്റെ ഉറക്കം കെടുത്തി…! ഒരുപാട് വിഷമിച്ചെന്ന് സൗബിന്‍!!

കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ വല്ലാതെ വിഷമത്തില്‍ ആയിരുന്നു എന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ സ്വന്തമായിട്ട് വാങ്ങിയ ഒരു സ്‌പേസ് ആയിരുന്നു അത്. ഓരോ സിനിമ കഴിഞ്ഞ് കിട്ടുന്ന പണം കൊണ്ടാണ് ഞാന്‍ ഓരോന്നും ചെയ്തത്. ഒരു വര്‍ഷത്തോളം സമയം എടുത്താണ് പണിതത്. വളരെ കഷ്ടപ്പെട്ട് താന്‍ പണിഞ്ഞ ഫ്‌ളാറ്റ് ആയിരുന്നു അത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് എനിക്ക് അതില്‍ താമസിക്കാന്‍ കഴിഞ്ഞത് എന്ന് സൗബിന്‍ പറയുന്നു.

ശരിക്കും സങ്കടമായി. വിഷമം കാരണം രണ്ട് മാസത്തോളം തനിക്ക് ഉറക്കം നഷ്ടമായി എന്നും സൗബിന്‍ പറയുന്നു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ എല്ലാവരുടേയും കാര്യം താന്‍ ഓര്‍ത്തു അവിടെ ഒരു തൊണ്ണൂറോളം കുടുംബം ഉണ്ട്. പ്രായമായവരും എല്ലാം ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ നമ്മുടെ വിഷമം ചെറുതാണ് എന്ന് തോന്നി. തനിക്ക് ആരോഗ്യമുണ്ട് ഭാവിയില്‍ നേടാന്‍. പക്ഷേ പ്രായമായവരെ കുറിച്ച് ഓര്‍ത്ത് വിഷമം തോന്നി എന്നും താരം പറയുന്നു. അന്ന് സാധനങ്ങള്‍ ഇറക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ട് നേരിട്ടു.. ആകെ രണ്ട് ലിഫ്റ്റുകളാണ് ഉണ്ടായിരുന്നത്.

എല്ലാവരും പരിഭ്രാന്തരായി അവിടെ ഒരു ഭീകരാന്തരീക്ഷം ആയിരുന്നു. അതിനിടയില്‍ മോഷണങ്ങളും നടന്നതായി സൗബിന്‍ പറയുന്നു. അതേസമയം, തന്റെ കരിയറിനെ കുറിച്ചും അദ്ദേഹം പറയുന്നു.. സംവിധായകനായി സിനിമാ ജീവിതം മുന്നോട്ട് പോകണം എന്ന് കരുതിയ വ്യക്തിയാണ് താന്‍… അസിസ്റ്റന്റ് ഡയറക്ടറായി കയറി പിന്നീട് പറവ എന്ന സിനിമ വളരെ ആഗ്രഹത്തോടെ ചെയ്തു,

ഇപ്പോള്‍ നടനായി തന്നെ സിനിമാ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു ഒന്നും താന്‍ പ്ലാന്‍ ചെയ്ത് വന്നതല്ല എന്നും സൗബിന്‍ പറയുന്നു. ഇനി ഒരു സിനിമ സംവിധാനം ചെയ്യണം എങ്കില്‍ കുറഞ്ഞത് ഒരു മൂന്ന് കൊല്ലം എങ്കിലും താന്‍ അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കണം എന്നും അങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം എന്നും താരം പറയുന്നു.

Previous articleആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാനും അബ്‌റാമും
Next article“ഉപ്പും മുളകും” സ്വാദ് കൂട്ടാന്‍ ഡോക്ടര്‍ റോബിനും എത്തുന്നു? ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!