പാണ്ടിപ്പടയിലെ ആ മയിൽ ഞാനാണ്; വെളിപ്പെടുത്തലുമായി സൗബിൻ

മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗബിൻ, സൗബിൻ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്തത ഉള്ളതായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് സൗബിൻ സിനിമയിലേക്ക് എത്തിച്ചേർന്നത്. ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ…

മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗബിൻ, സൗബിൻ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്തത ഉള്ളതായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് സൗബിൻ സിനിമയിലേക്ക് എത്തിച്ചേർന്നത്. ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ കൂടിയാണ് സൗബിൻ സിനിമ രംഗത്തേക്ക് എത്തുന്നത്. സോബിന്റെ ബാപ്പ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. ബാപ്പയുടെ നിർദ്ദേശ പ്രകാരമാണ് സൗബിൻ ക്രോണിക്  ബാച്ചിലരിൽ എത്തിയത്. അന്ന് സൗബിന് പ്രായം തീരെ കുറവായിരുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം രാജീവ് രവിയുടെ അന്നയും റസൂലിലുമാണ് സൗബിൻ തന്റെ മുഖം കാണിക്കുന്നത്. ശേഷം സൗബിൻ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, ഇപ്പോൾ തിരക്കുള്ള ഒരു താരം കൂടിയാണ് സൗബിൻ. പിന്നീട് പറവ എന്ന സിനിമയിൽ കൂടി സംവിധാനത്തിലേക്കും സൗബിൻ കടന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ പറയാതിരുന്ന ഒരു രഹസ്യം സൗബിൻ തുറന്നു പറഞ്ഞിരിക്കുകയാണ്.

അന്ന് അസിസ്റ് ചെയ്ത സിനിമയിൽ പല പാസിംഗ് ഷോട്ടുകളും താൻ ചെയ്തിട്ടുണ്ട്. തന്റെ മുഖമൊന്നും സിനിമയിൽ കണ്ടിട്ടില്ല, മലയാളത്തിലെ ഹിറ്റ് സിനിമ പാണ്ടിപ്പടയിൽ താൻ അത്തരം ഒരു വേഷം ചെയ്തിട്ടുണ്ട് എന്നാണ് സൗബിൻ വ്യക്തമാക്കുന്നത്, സിനിമയിൽ കൊച്ചിൻ ഹനീഫ മയിലായി വരുന്ന ഒരു രംഗമുണ്ട്, അതിൽ ഹനീഫ ഇടക്ക് വെച്ച് മയിലിന്റെ തല വെച്ചിട്ട് ഓടുന്നുണ്ട് ശേഷം അവസാനം വരെ താൻ ആണ് ആ മയിലായി അഭിനയിച്ചത് എന്ന് സൗബിൻ പറയുന്നു. സംസ്ഥാന ചലച്ചിത്ര ജേതാവ് കൂടിയാണ് സൗബിൻ, ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയ താരം ഇപ്പോൾ നായക പദവിയിൽ എത്തിച്ചേർന്നിരിക്കുകയാണ്, താരത്തിന്റെ കഠിന പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണത്.