‘അന്നും ഇന്നും എന്നും അമല്‍ നീരദിന്റെ സഹായി’ വീഡിയോയുമായി സൗബിന്‍

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് സൗബിന്‍ ഷാഹിറിന്റേത്. അജാസ് എന്ന കഥാപാത്രമായി തകര്‍ത്താടുകയാണ് ചിത്രത്തില്‍ സൗബിന്‍. https://www.instagram.com/p/CatiPGsgv3R/ ഇപ്പോഴിതാ, അമല്‍ നീരദിനൊപ്പമുള്ള തന്റെ…

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് സൗബിന്‍ ഷാഹിറിന്റേത്. അജാസ് എന്ന കഥാപാത്രമായി തകര്‍ത്താടുകയാണ് ചിത്രത്തില്‍ സൗബിന്‍.

https://www.instagram.com/p/CatiPGsgv3R/

ഇപ്പോഴിതാ, അമല്‍ നീരദിനൊപ്പമുള്ള തന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗബിന്‍. അന്നും ഇന്നും എന്നും അമല്‍ നീരദിന്റെ സഹായിയായി അറിയപ്പെടുക എന്നത് വലിയ അംഗീകാരം തന്നെയാണ്. ഭീഷ്മ പര്‍വം ചിത്രീകരണത്തിനിടയില്‍ നിന്നും അമല്‍ നീരദിനൊപ്പമുള്ള വിഡിയോ പങ്കുവച്ചായിരുന്നു സൗബിന്റെ ഈ വാക്കുകള്‍. അഭിനയ രംഗത്ത് സജീവമാകുന്നതിന് മുമ്പ് അമല്‍ നീരദിന്റെ സംവിധാന സഹായിയായും, സഹസംവിധായകനായും സൗബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.