പുതിയ സന്തോഷത്തിൽ സൗബിന്റെ കുടുംബം, ആശംസകളുമായി ആരാധകരും!

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൗബിൻ ഷാഹിർ. താരത്തിന്റെ കുടുംബം ഇപ്പോൾ ആഘോഷത്തിന്റെ മൂഡിൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സന്തോഷം…

soubin shahir new post

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൗബിൻ ഷാഹിർ. താരത്തിന്റെ കുടുംബം ഇപ്പോൾ ആഘോഷത്തിന്റെ മൂഡിൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സന്തോഷം ആണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. തന്റെ മകന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സബ്ബിനും ഭാര്യയും. തന്റെ ഫേസ്ബുക്കിൽ കൂടി താരം മകന് ജന്മദിനം ആശംസിക്കുകയും ചെയ്തു.

‘വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, നിന്റെ മാറ്റം പലതരത്തിൽ ആകുന്നു. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം മാത്രം മാറുന്നില്ല, നീ എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിൽ ഒരു  കൊച്ചുകുട്ടിയായിരിക്കും. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിനക്ക് നേരുന്നു. ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ഓര്‍ഹാന്‍. ഞാന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു,’ എന്നുമാണ് സൗബിൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ മകന് ആശംസകളുമായി എത്തിയിരിക്കുന്നത്.

മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗബിൻ, സൗബിൻ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വ്യത്യസ്തത ഉള്ളതായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് സൗബിൻ സിനിമയിലേക്ക് എത്തിച്ചേർന്നത്. ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ കൂടിയാണ് സൗബിൻ സിനിമ രംഗത്തേക്ക് എത്തുന്നത്. സോബിന്റെ ബാപ്പ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. ബാപ്പയുടെ നിർദ്ദേശ പ്രകാരമാണ് സൗബിൻ ക്രോണിക്  ബാച്ചിലരിൽ എത്തിയത്. അന്ന് സൗബിന് പ്രായം തീരെ കുറവായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം രാജീവ് രവിയുടെ അന്നയും റസൂലിലുമാണ് സൗബിൻ തന്റെ മുഖം കാണിക്കുന്നത്. ശേഷം സൗബിൻ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, ഇപ്പോൾ തിരക്കുള്ള ഒരു താരം കൂടിയാണ് സൗബിൻ. പിന്നീട് പറവ എന്ന സിനിമയിൽ കൂടി സംവിധാനത്തിലേക്കും സൗബിൻ കടന്നു.