പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി സൗബിന്‍!! മതേതര മാതൃകയെന്ന് അഭിനന്ദിച്ച് ആരാധകരും

മലയാളികളുടെ പ്രിയതാരമാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഇത്തവണത്തെ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വ്യത്യസ്തമായ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരെല്ലാം താരത്തിന് പിറന്നാള്‍ ആശംസിച്ചിരുന്നു. സൗബിന്‍ ഇത്തവണ പിറന്നാള്‍…

മലയാളികളുടെ പ്രിയതാരമാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഇത്തവണത്തെ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വ്യത്യസ്തമായ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരെല്ലാം താരത്തിന് പിറന്നാള്‍ ആശംസിച്ചിരുന്നു.

സൗബിന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് പൊന്മുടി സെന്റ് മേരീസ് പള്ളിയിലാണ് എന്നതാണ് ശ്രദ്ധേയമായത്. സൗബിന്റെ പുതിയ ചിത്രം ‘ആബേല്‍’ സിനിമയുടെ സെറ്റിലായിരുന്നു പിറന്നാള്‍ ആഘോഷം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നു താരത്തിന്റെ പിറന്നാള്‍ ആാഘോഷം ആക്കി മാറ്റിയത്.

അതേസമയം പള്ളിയില്‍ വച്ച് പിറന്നാളാഘോഷിക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള സാമൂഹിക വിരുദ്ധരുടെ തീരുമാനത്തിനിടെ സൗബിന്റെ ഈ പിറന്നാള്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് കാണിക്കുന്നത്.

ആബേല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് താരം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അതിഥി രവിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. സിദ്ധിക്കും സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലന്‍സിയര്‍, ജയകൃഷ്ണന്‍, ജോജി ജോണ്‍ എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

മലയോര കുടിയേറ്റ കര്‍ഷകരുടെ കഥയാണ് ആബേല്‍ പറയുന്നത്. ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം പറയുന്നത്. അജ്മല്‍ ഹസ്ബുല്ലയുടേതാണ്
സംഗീതം. ഛായാഗ്രഹണം രതീഷ് കെ അയ്യപ്പന്‍ ആണ്.