എനിക്ക് കിട്ടിയ ആ അവസരം പിന്നീട് ഭാവനക്കാണ് കിട്ടിയത്, സിനിമയിലെ തന്റെ അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് സൗമ്യാ മേനോന്‍

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് വണ്ണാത്തി സോങ്, അന്ന് ആ ഗാനം അത്രയേറെ ഹിറ്റായിരുന്നു, അതിലെ പെൺകുട്ടിയെയും ആരും മറക്കില്ല, വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടി ഇപ്പോൾ നായികയായി പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്,…

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് വണ്ണാത്തി സോങ്, അന്ന് ആ ഗാനം അത്രയേറെ ഹിറ്റായിരുന്നു, അതിലെ പെൺകുട്ടിയെയും ആരും മറക്കില്ല, വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടി ഇപ്പോൾ നായികയായി പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്, മാര്‍ഗ്ഗംകളി, ഫാന്‍സി ഡ്രസ്സ് തുടങ്ങിയ സിനിമകളിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ നടി സൗമ്യ മേനോൻ ആണ് ആ താരം. എന്നാൽ ഇപ്പോൾ താൻ ;സിനിമയിലേക്കെത്താൻ വൈകിയതിനെ കുറിച്ചും തന്റെ അവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ചും തുറന്നു പറയുകയാണ് സൗമ്യ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
തമിഴ് നടന്‍ മാധവന്റെ ഹീറോയിനായിട്ട് സെലക്ടടായി എന്ന് പറഞ്ഞ് എന്നെ ഒരു സിനിമയുടെ ആളുകല്‍ വിളിച്ചിരുന്നുു. രണ്ട് മാസത്തേക്കാണ് ഷൂട്ട് പക്ഷേ ആ സമയത്ത് അനിയത്തി കുഞ്ഞായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് കൂടെ വരാന്‍ പറ്റില്ല. അച്ഛനാണേല്‍ പുറത്താണ് ലീവും കിട്ടിയില്ല. അങ്ങനെ ആ ഓഫര്‍ പോയി. അത് ഭാവനയാണ് പിന്നീട് അഭിനയിച്ചത്. അത് റിലീസ് ആയപ്പോള്‍ ഞാന്‍ ദുഖിച്ചിരുന്നു. അപ്പോഴാണ് ഞാന്‍ വണ്ണാത്തീ എന്ന് പറഞ്ഞ ആ ആല്‍ബം ചെയ്യുന്നത്. ആല്‍ബം ചെയ്ത കഴിഞ്ഞ് മിസ്റ്റില്‍ വരുന്നത്.

അത് കഴിഞ്ഞ് വേറെ കുറെ ഓഫറുകള്‍ വന്നു. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍കൊണ്ട് അതെല്ലാം പോയി. ഇത്രയും ഓഫേര്‍സ് വന്നിട്ടുണ്ട് ചെയ്യാന്‍ പറ്റിയിരുന്നില്ല. അപ്പോ ഞാന്‍ അമ്മയോട് പറഞ്ഞു എനിക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ല. നിനക്ക് യോഗമുണ്ടെങ്കില്‍ നീ സിനിമയില്‍ വരുമെന്ന് അമ്മ അത് പോസിറ്റീവായി പറഞ്ഞു. പക്ഷേ ഞാന്‍ പിന്നെ ദുബായില്‍ പോയി. അവിടെ ഒരു കമ്ബനിയില്‍ എച്ച്‌ആര്‍ ആയിട്ട് 7 കൊല്ലം ജോലി ചെയ്തു.  അവിടെ  തിയേറ്ററിൽ പോയി സിനിമ കാണുമ്പൊൾ തനിക്ക് നല്ല നിരാശ തോന്നുമായിരുന്നു, അങ്ങനെ വീണ്ടും അഭിനയിക്കണം എന്ന മോഹം മനസ്സിൽ വീണ്ടും ഉടലെടുത്തു, വീണ്ടും അവസരം  വരുവാൻ വേണ്ടി കാത്തിരുന്നു, അങ്ങനെയാണ് തനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത് എന്ന് താരം പറയുന്നു.