രണ്ടുമാസം ഗർഭിണി ആയിരിക്കെ അപ്രതീക്ഷിത വിയോഗം, സൗന്ദര്യയുടെ ജീവിതം ഇങ്ങനെ! - മലയാളം ന്യൂസ് പോർട്ടൽ
Film News

രണ്ടുമാസം ഗർഭിണി ആയിരിക്കെ അപ്രതീക്ഷിത വിയോഗം, സൗന്ദര്യയുടെ ജീവിതം ഇങ്ങനെ!

soundarya life story

തെന്നിന്ത്യൻ സിനിമകളിൽ  നിറഞ്ഞു നിന്ന നായിക ആയിരുന്നു സൗന്ദര്യ. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് താരം. മറ്റു നായിക നടിമാരെ അസൂയപ്പെടുത്തും വിധമുള്ള സൗന്ദര്യവും അവസങ്ങളും ആയിരുന്നു സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ താരമൂല്യം ഉള്ള നായികയായിവന്നത്. 12 വര്ഷങ്ങളോളം സിനിമയിൽ അഭിനയിച്ച താരം നൂറിൽകൂടുതൽ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് സൗന്ദര്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻമാമ്പഴത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തിയത്. ചെയ്ത രണ്ടു മലയാള ചിത്രങ്ങളിലും സൗന്ദര്യയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്ക പെട്ടിരുന്നു. അത് കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. soundarya

സൗമ്യ സത്യ നാരായണ എന്ന തന്റെ പേര് താരം സിനിമകളിൽ വന്നതിനു ശേഷം ആണ് സൗന്ദര്യ എന്നാക്കിയത്. ഗന്ധർവാ എന്ന കന്നഡ ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം തിരവധി നല്ല കഥാപാത്രങ്ങളിലൂടെ കന്നഡ സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കന്നഡ സിനിമയിൽ സൂപ്പർ ഹീറോ ആയി തിളങ്ങിയ താരത്തിന് എന്നാൽ അധികനാൾ ആ പദവിയിൽ തുടരാൻ കഴിഞ്ഞില്ല. 2003 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്റ്റ്വെയർ എൻജിനീയർ ആയ രഘുവിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളും ആയിരുന്നു. സന്തോഷകരമായ വിവാഹ ജീവിതം ആയിരുന്നു താരത്തിന്റേത്. എന്നാൽ ആ സന്തോഷത്തിനു ഒരു വർഷത്തിന്റെ പോലും ആയുസ് ഉണ്ടായിരുന്നില്ല. ഒന്നാമത്തെ വിവാഹവാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് സൗന്ദര്യ മരണപ്പെടുന്നത്. soundrya1

വിമാനാപകടത്തിൽ സൗന്ദര്യ മരണപ്പെടുമ്പോൾ രണ്ടു മാസം ഗർഭിണി ആയിരുന്നു താരം. ഗർഭിണി ആയതോടെ ഇനി സിനിമയിൽ അഭിനയിക്കുന്നില്ല എന്ന തീരുമാത്തിൽ ആയിരുന്നു സൗന്ദര്യ. അമ്മയാകുന്നതിനെ സന്തോഷവും തയ്യാറെടുപ്പുകളും ആയിരുന്നു താരത്തിന്റേത്. എന്നാൽ ആ സന്തോഷത്തിനു അധികനാൾ ആയുസ്സ് കൊടുക്കാതെയാണ് വിധി സൗന്ദര്യയുടെ ജീവൻ തട്ടി എടുത്തത്.

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!