അവൻ ഞങ്ങളെ വിട്ട് പോയിട്ട് ആറുവർഷം തികയുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൻ ഞങ്ങളെ വിട്ട് പോയിട്ട് ആറുവർഷം തികയുന്നു

സിനിമയിലും സീരിയലിലും തനിക്ക് ഒരേ പോലെ തിളങ്ങാനാകും എന്ന് തെളിയിച്ച നടിയാണ് സൗപർണിക. കുട്ടിത്തം വിട്ടുമാറാത്ത മുഖവും, വശ്യമായ പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ടനടിയായി സൗപർണിക ഉയർന്നത്.

കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് സൗപർണ്ണികയുടെ വരവ്. അത് തന്നെയാകാം രക്തത്തിൽ അഭിനയം കലർന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാപരിപാടി രംഗങ്ങളിലും സൗപർണിക താരമായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാൽ വയ്ക്കുന്നത്. പിന്നീട് മോഹൻലാലിന്റെ തന്മാത്രയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിനായി.

ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച താരം പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രത്തെയും നമ്മൾ മലയാള ടെലിവിഷൻ ആസ്വാദകർ മറക്കാൻ ഇടയില്ല. ഇപ്പോൾ തൻറെ സഹപ്രവർത്തകനായ ശരത്തിനെ കുറിച്ച് സൗപർണിക പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അവൻ പോയിട്ട് 6 വർഷം കഴിഞ്ഞു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ആറുവർഷങ്ങൾക്ക് മുൻപാണ് സീരിയൽ താരം ശരത് കുമാർ മരണപ്പെടുന്നത്. ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് ശരത് മരണപ്പെടുന്നത്.

ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ് ശരത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയരംഗത്തെത്തിയ ശരത് ചന്ദനമഴയിലും സരയൂവിലും പ്രധാന കഥാപാതാരമായി എത്തികൊണ്ട് ഇരിക്കവെയാണ് മരണം സംഭവിക്കുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലില്‍ ‘ഫൈവ് ഫിംഗേഴ്‌സ്’ എന്നറിയപ്പെടുന്ന ഒരു ടീം ആയിരുന്നു ആ അഞ്ചു പേര്‍. രഞ്ജിത്ത് രാജ്, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവര്‍ ആയിരുന്നു അവർ . ശരത്, രാഹുൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!