ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന തെന്നിന്ത്യൻ താരറാണിമാർ ഇവരാണ്!!

നമുക്കറിയാം തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ളതിനാൽ പലതാരങ്ങളും തങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ല എന്നത്. ഫിറ്റ്‌നസിനായി സമയം ചെലവഴിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും.ട്രെയിനർമാരുടെ കൃത്യമായ നിർദേശങ്ങൾ പാലിച്ചാണ് ഇവരുടെ വർക്കൗട്ടുകൾ. ചിലരാവട്ടെ യോഗയും പരിശീലിക്കാറുണ്ട്.…

നമുക്കറിയാം തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ളതിനാൽ പലതാരങ്ങളും തങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ല എന്നത്. ഫിറ്റ്‌നസിനായി സമയം ചെലവഴിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും.ട്രെയിനർമാരുടെ കൃത്യമായ നിർദേശങ്ങൾ പാലിച്ചാണ് ഇവരുടെ വർക്കൗട്ടുകൾ. ചിലരാവട്ടെ യോഗയും പരിശീലിക്കാറുണ്ട്. എന്നിരുന്നാലും ചിലരെ ആരോഗ്യപ്രശ്‌നങ്ങൽ നമ്മളെ പിടികൂടാറുണ്ട് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന സെലിബ്രിറ്റികളിൽ സാമന്ത മുതൽ നയൻതാര വരെയുള്ളവരുണ്ട്. നമുക്ക് അവർ ആരൊക്കെ എന്നു നോക്കാം.

നയൻതാര
നയൻതാരയ ചർമ്മ സംബന്ധമായ അസുഖത്തിനെ നേരിടുന്നുണ്ട്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കണക്ട് എന്ന ഹൊറർ ചിത്രമാണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്നത്.

സാമന്ത റൂത്ത് പ്രഭു

തനിക്ക് പോളിമോർഫസ് ലൈറ്റ് എറപ്ഷനും മയോസിറ്റിസും ഉണ്ടെന്ന് സാമന്ത റൂത്ത് പ്രഭു തന്നെയാണ് വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിൽ ചികിൽസയിൽ കഴിയുകയാണ് നടി ഇപ്പോൾ. താരത്തിനൊപ്പം രക്ഷിതാക്കൾ കൂടെയുണ്ട്. സാമന്ത തന്റെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്താണ് ചികിത്സയിൽ കഴിയുന്നത്.

ശ്രുതി ഹാസൻ

ശ്രുതി ഹാസൻ തനിക്ക് എൻഡോമെട്രിയോസിസും പിസിഒഎസും (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) ഉള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വർക്കൗട്ട് വീഡിയോ ഷെയർ ചെയ്തതിനൊപ്പമാണ് രോഗാവസ്ഥയെ കുറിച്ചും ശ്രുതി ഹാസൻ പങ്കുവെച്ചത്. ഏറ്റവും മോശമായ ഹോർമോൺ പ്രശ്‌നങ്ങൾ താൻ നേരിടുന്നുണ്ടെന്ന് നടി പറഞ്ഞു.

ഇലിയാന ഡിക്രൂസ്

നടി ഇലിയാനയ്ക്ക് ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥയാണ്. തന്റെ ഫിസിക്കൽ അപ്പിയറൻസിൽ അസ്വസ്ഥമാകുന്ന ഒരു മാനസികാവസ്ഥയാണതെന്ന് നടി തന്നെയാണ് വ്യക്തമാക്കിയത്