Categories: Film News

മാസ്‌കല്ല, ഇനി ‘കോസ്‌ക്’- ആകൃതിയിലും ഉപയോഗത്തിലും വേറിട്ടു നില്‍ക്കുന്നു

ലോകമെമ്പാടുമുള്ള ജനങ്ങളെ ഒരുപോലെ മാസ്‌ക് ധരിപ്പിച്ചത് കോവിഡ് എന്ന മഹാമാരിയായിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തേക്ക് ഇറങ്ങാന്‍ ഭയക്കുന്ന അവസ്ഥയായതിനാല്‍ മാസ്‌കുകള്‍ നമ്മുടെ സന്തതസഹചാരികളായിരിക്കുകയാണ്. വ്യത്യസ്ത നിറത്തിലും ആകൃതിയിലുമൊക്കെ പുതിയ പുതിയ മാസ്‌കുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ‘കോസ്‌ക്’ ആണ്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു മാസ്‌ക് നിര്‍മാണ കമ്പനി വളരെ പ്രത്യേകതകള്‍ ഉള്ള ഒരു മാസ്‌ക് ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘കോസ്‌ക്’ എന്നാണ് ഈ മാസ്‌ക്കിന് പേരിട്ടിരിക്കുന്നത്. ആകൃതിയിലും ഉപയോഗത്തിലും വേറിട്ടു നില്‍ക്കുന്ന ഈ മാസ്‌ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

സാധാരണ മാസ്‌കുകള്‍ ധരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ അഴിച്ചു വെക്കേണ്ടതായി വന്നിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ ധരിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ ദക്ഷിണ കൊറിയന്‍ മാസ്‌ക്. കോസ്‌ക് എന്ന പേരുള്ള ഈ മാസ്‌ക് മൂക്ക് മാത്രം മറയ്ക്കുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്ന വിധം വായ മറക്കാതെ വെക്കുകയും ചെയ്യും.

അറ്റ്മാന്‍ എന്ന ദക്ഷിണ കൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത എന്താണ് മാസ്‌കിന്റെ സവിശേഷതകള്‍ ഇവയൊക്കെയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് കോസ്‌കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരു വിചിത്ര ആശയമാണെന്നും ഇതിലും ഭേദം മാസ്‌ക് ധരിക്കാത്തതാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

Gargi